ബോക്സിങിൽ ഇന്ത്യൻ താരം പൂജാ റാണി ക്വാർട്ടർ ഫൈനലിൽ; പ്രതീക്ഷയോടെ ഇന്ത്യ
സ്വന്തം ലേഖകൻ
ടോക്യോ: ഒളിമ്പിക്സിൽ ഇന്ത്യക്ക് മെഡൽ പ്രതീക്ഷ ഉയർത്തി ബോക്സിങ് താരം പൂജാ റാണി ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.
അൾജീരിയയുടെ ഐചർക് ചായിബായെ ആണ് 75 കിലോഗ്രാം മിഡിൽ വെയ്റ്റ് പ്രീ ക്വാർട്ടറിൽ പൂജാ റാണി തോൽപിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മത്സരത്തിൽ 5-0ത്തിനായിരുന്നു വിജയം. ഇനി ക്വാർട്ടർ ഫൈനലിൽ വിജയിച്ചാൽ പൂജയ്ക്ക് മെഡലുറപ്പിക്കാം.
നേരത്തെ ഇന്ത്യൻ താരം ലോവ്ലിന ബോർഗോഹൈനും ക്വാർട്ടറിലെത്തിയിരുന്നു.
വനിതകളുടെ 69 കിലോ വിഭാഗത്തിൽ ജർമനിയുടെ നദിനെ അപെറ്റ്സിനെ 3-2 എന്ന സ്കോറിന് പരാജയപ്പെടുത്തിയ ലോവ്ലിന ക്വാർട്ടറിലേക്ക് മുന്നേറിയത്.
ഈ വർഷം ദുബായിൽ നടന്ന ഏഷ്യൻ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ മിഡിൽ വെയ്റ്റിൽ ഹരിയാണക്കാരി സ്വർണം നേടിയിരുന്നു. മുപ്പതുകാരിയുടെ കരിയറിലെ ആദ്യ ഒളിമ്പിക്സാണിത്.
2014 ഏഷ്യൻ ഗെയിംസിൽ വെങ്കലം നേടിയ താരം അതേ വർഷം നടന്ന കോമൺവെൽത്ത് ഗെയിംസിലും മത്സരിച്ചിരുന്നു.