play-sharp-fill
ജനത്തെ പൊലീസിനെതിരെ തിരിക്കാൻ മനോരമയുടെ കാഞ്ഞ ബുദ്ധി: റോഡിലെ പെറ്റിയുടെ പേരിൽ പൊലീസിനു ചാകരയെന്നു വാർത്തയെഴുതി മലയാള മനോരമ; മനോരമയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു; പത്രം ബഹിഷ്‌കരിക്കാൻ പൊലീസുകാരുടെ ആഹ്വാനം; മനോരമയ്‌ക്കെതിരെ ട്രോൾ മഴ; മനോരമയിലേയ്ക്കു വിളിക്കുന്ന ഓഡിയോ സന്ദേശം വൈറൽ

ജനത്തെ പൊലീസിനെതിരെ തിരിക്കാൻ മനോരമയുടെ കാഞ്ഞ ബുദ്ധി: റോഡിലെ പെറ്റിയുടെ പേരിൽ പൊലീസിനു ചാകരയെന്നു വാർത്തയെഴുതി മലയാള മനോരമ; മനോരമയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു; പത്രം ബഹിഷ്‌കരിക്കാൻ പൊലീസുകാരുടെ ആഹ്വാനം; മനോരമയ്‌ക്കെതിരെ ട്രോൾ മഴ; മനോരമയിലേയ്ക്കു വിളിക്കുന്ന ഓഡിയോ സന്ദേശം വൈറൽ

ഏ. കെ. ശ്രീകുമാർ

കോട്ടയം: കൊവിഡ് ലോക്ക് ഡൗണിൽ നട്ടെല്ലു മുറിയെ പണിയെടുക്കുകയാണ് ഒരു വിഭാഗം പൊലീസ് ഉദ്യോഗസ്ഥർ. സ്വന്തം ജീവൻ പോലും തൃണവത്കരിച്ചാണ് പൊലീസുകാർ റോഡിലിറങ്ങി കൊവിഡിനെ പ്രതിരോധിക്കുന്നത്. മധുരമായി സംസാരിക്കേണ്ട സമയമല്ലെന്നും, അൽപം കാർക്കശ്യം വേണ്ടകാലമാണ് ഇതെന്നും തിരിച്ചറിഞ്ഞ് പൊലീസ് കാക്കിയും തൊപ്പിയും മുറുക്കിത്തന്നെയാണ് രംഗത്തിറങ്ങുന്നത്.

ഇതിനിടെയാണ് ഇപ്പോൾ പൊലീസിനെതിരെ സാധാരണക്കാരെ തിരിക്കുന്ന വാർത്തയുമായി മലയാള മനോരമ ദിനപത്രം തന്നെ രംഗത്ത് എത്തിയിരിക്കുന്നത്. ഓഡിയോ ഇവിടെ കേൾക്കാം!

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ പിഴയായി കിട്ടിയത് 35 കോടി, പൊലീസിനു ചാകര’ എന്ന തലക്കെട്ടിൽ മലയാള പ്രസിദ്ധീകരിച്ച വാർത്തയ്‌ക്കെതിരെയാണ് ഇപ്പോൾ പൊലീസുകാർ പ്രതിഷേധിക്കുന്നത്. കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച ആളുകളിൽ നിന്നും 35 കോടി രൂപ പിഴയീടാക്കിയതിനെതിരെയാണ് ഇപ്പോൾ മലയാള മനോരമ ആ പിഴ തുക പൊലീസ് കൊണ്ടു പോകുകയാണ് എന്ന രീതിയിൽ വാർത്തയടിച്ചത്.

മറയൂരിൽ പൊലീസ് ഉദ്യോഗസ്ഥൻ തലയ്ക്കടിയേറ്റ് റോഡിൽ വീണ വാർത്തയ്ക്ക് അർഹിക്കുന്ന പ്രാധാന്യം നൽകാതിരുന്ന മലയാള മനോരമയാണ് ഇപ്പോൾ പൊലീസുകാരെ അധിക്ഷേപിക്കുന്ന രീതിയിൽ ഇപ്പോൾ വാർത്ത നൽകിയിരിക്കുന്നത്.

കൊവിഡ് ലോക്ക് ഡൗൺ ലംഘിക്കുന്നവർക്കെതിരെ പൊലീസ് കർശന നടപടിയാണ് സ്വീകരിക്കുന്നത്. സർക്കാർ നിർദേശ പ്രകാരമാണ് പൊലീസ് സംഘം ഇപ്പോൾ നടപടിയെടുക്കുന്നത്. നിയമം ലംഘിക്കുന്നവരെ കണ്ടെത്തുകയും, ഇവർക്കെതിരെ പിഴ ഈടാക്കുകയുമാണ് പൊലീസ് ഇപ്പോൾ ചെയ്യുന്നത്. എന്നാൽ, ഇത്തരത്തിൽ പൊലീസ് ചെയ്യുന്ന നടപടികളെ ഇകഴ്ത്തി കാണിക്കുന്ന നിലപാടാണ് ഇപ്പോൾ മലയാള മനോരമ ചെയ്തിരിക്കുന്നത്. റോഡിൽ നിന്നും പിരിച്ചെടുക്കുന്ന തുക മുഴുവൻ പൊലീസുകാർ വീട്ടിലേയ്ക്കു കൊണ്ടു പോകുന്ന എന്ന രീതിയിലാണ് പ്രചാരണം.

ഇതിനെതിരെ മലയാള മനോരമ ബഹിഷ്‌കരണ ക്യാമ്പെയിന് പൊലീസുദ്യോഗസ്ഥർ പ്രചാരണം തുടങ്ങിയിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥരെ ഒന്നടങ്കം കുറ്റപ്പെടുത്തുന്ന മലയാള മനോരമ വീട്ടിൽ ഇനി വരുത്തേണ്ടെന്നാണ് തീരുമാനം.

പ്രചാരണങ്ങൾ ഇങ്ങനെ

ഇതുപോലുള്ള മാ…. മ.. പത്രങ്ങൾക്കു അറിയാഞ്ഞിട്ടല്ല…. പെറ്റി പിടിക്കുന്ന കാശ് പിറ്റേന്ന് ട്രഷറിയിൽ അടയ്ക്കുകയാണെന്നു.. പക്ഷെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു പോലീസിന് എതിരെ വാർത്തകൾ ചമയ്ക്കുമ്പോൾ… പത്ര ധർമം എന്ന് ഒന്നുണ്ട് എന്നത് മറക്കണ്ട…… കോവിഡ് വ്യാപനം തടയാനുള്ള പിക്കറ്റ് ഡ്യൂട്ടിയ്ക്കു ഇടയിൽ തലയോട്ടി പൊട്ടി ഓർമ്മ നഷ്ടപ്പെട്ടു മറയൂർ ഹോസ്പിറ്റലിൽ ഒരു പോലീസുകാരൻ കിടപ്പുണ്ട്… ഏഴാം പേജിലെ നാലുവരി വാർത്ത ആയിട്ട് അത് നിങ്ങൾ കൊടുത്തപ്പോഴും ഞങ്ങൾക്ക് പരാതിയില്ല.. കാരണം കേരളത്തിലെ അരലക്ഷം പോലീസുകാർ ഉണ്ട്.. ആ പൊലീസുകാരനായി കൈ ചേർത്ത് പിടിക്കാനും പ്രാർത്ഥിക്കാനും.
..
പെറ്റി പിടിച്ചു ആളുകളെ പിഴിഞ്ഞെടുത്തു പോലീസുകാർക്ക് ചാകര പോലും ??????

. ഇതുപോലുള്ള തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ കൊടുത്തു സാധാരണക്കാരനെ പോലീസിന്റെ ശത്രു ആക്കാതെ ഇരിക്കുക.. ഇനി എങ്കിലും