play-sharp-fill
മലയാളി സംഗീതജ്ഞന് കനേഡിയൻ അക്കാഡമി പുരസ്‌കാരം

മലയാളി സംഗീതജ്ഞന് കനേഡിയൻ അക്കാഡമി പുരസ്‌കാരം

സ്വന്തം ലേഖകൻ

തിരുവനന്തപുരം; മലയാളിയായ ജയദേവൻ നായർക്ക് ഹോളിവുഡ് നോർത്ത് ഫിലിം അവാർഡ്. ഏറ്റവും മികച്ച സംഗീത സംവിധായകനു നല്കുന്ന ‘ബെസ്റ്റ് ഒറിജിനൽ സ്‌കോർ’ വിഭാഗത്തിലെ അവാർഡാണ് ജയദേവനു ലഭിച്ചത്. മാനി ബെയ്ൻസും സെർഗി വെൽബൊവെറ്റ്സും ചേർന്നു സംവിധാനം ചെയ്ത എ. ഋ. അ. ഞ. (ഫേസ് എവരിതിംഗ് ആന്റ് റൈസ്) എന്ന ആനീ കോശിയുടെ ചിത്രത്തിനാണ് അവാർഡ്. കനേഡിയൻ ചലച്ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അംഗീകൃത അക്കാഡമിയാണ് ഹോളിവുഡ് നോർത്ത് ഫിലിം അവാർഡ്സ് നല്കുന്നത്.

ഈ അവാർഡു കിട്ടുന്ന ആദ്യത്തെ ദക്ഷിണേന്ത്യക്കാരൻ ആയ ജയദേവൻ ഗാന രചയിതാവും സാഹിത്യകാരനുമായിരുന്ന അഭയദേവിന്റെ കൊച്ചു മകനാണ്. വയലിനിസ്റ്റ് ആയ ജയദേവൻ ഡോ. ബാലമുരളീകൃഷ്ണ, യേശുദാസ്, ടി.എം. കൃഷ്ണ, അരുണ, സായിറാം, പി. ഉണ്ണികൃഷ്ണൻ തുടങ്ങി ഒട്ടേറെ പ്രഗത്ഭരായ സംഗീതജ്ഞർക്കൊപ്പം അന്താരാഷ്ട്ര വേദികളിൽ കച്ചേരികളിൽ വയലിൻ വായിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ കർണ്ണാടക സംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലുള്ള പത്തോളം ആൽബങ്ങൾ ഇൻവിസ് മൾട്ടി മീഡിയ ഇന്ത്യയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാനഡയിലെ ടൊറന്റോ സംഗീതോത്സവത്തിന്റെ മുഖ്യ സംഘാടകനായ ജയദേവൻ കാൽ നൂറ്റാണ്ടായി കാനഡയിൽ സ്ഥിര താമസമാണ്.