play-sharp-fill
ഭക്ഷ്യക്കിറ്റ് ആവശ്യമില്ലാത്തവരെ ഒഴിവാക്കും; ആവശ്യക്കാര്‍ക്ക് മാത്രം കിറ്റ് നല്‍കും; കുട്ടികള്‍ക്കുള്ള ഭക്ഷ്യകിറ്റ് വീടുകളില്‍ എത്തിച്ചു നല്‍കുന്ന കാര്യം സജീവ പരിഗണയില്‍; ഭരണത്തിലേറി ഒരു മാസം തികയും മുന്‍പേ കിറ്റ് നയം തിരുത്താനൊരുങ്ങി സര്‍ക്കാര്‍

ഭക്ഷ്യക്കിറ്റ് ആവശ്യമില്ലാത്തവരെ ഒഴിവാക്കും; ആവശ്യക്കാര്‍ക്ക് മാത്രം കിറ്റ് നല്‍കും; കുട്ടികള്‍ക്കുള്ള ഭക്ഷ്യകിറ്റ് വീടുകളില്‍ എത്തിച്ചു നല്‍കുന്ന കാര്യം സജീവ പരിഗണയില്‍; ഭരണത്തിലേറി ഒരു മാസം തികയും മുന്‍പേ കിറ്റ് നയം തിരുത്താനൊരുങ്ങി സര്‍ക്കാര്‍

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: കിറ്റ് വിതരണം തുടരേണ്ടി വന്നാല്‍ അത് ആവശ്യമുള്ളവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്താന്‍ ആലോചിച്ച് സര്‍ക്കാര്‍. കിറ്റ് സംബന്ധിച്ച വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ രംഗത്ത് വന്നു. ആവശ്യക്കാര്‍ക്ക് മാത്രം കിറ്റ് നല്‍കിയാല്‍ മതിയെന്ന നിര്‍ദ്ദേശം പല ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്.

സൗജന്യ ഭക്ഷ്യകിറ്റ് ആവശ്യമെങ്കില്‍ തുടരുമെന്നും എന്നാല്‍ ഭക്ഷ്യക്കിറ്റ് ആവശ്യമില്ലാത്തവരെ ഒഴിവാക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും അനില്‍ പറയുന്നു. അനര്‍ഹമായ ബിപിഎല്‍ കാര്‍ഡ് കൈവശം വച്ചവര്‍ ഈ മാസം മുപ്പതിനകം തിരിച്ചേല്‍പ്പിക്കണമെന്നും മന്ത്രി പറഞ്ഞു.വരുമാനള്ളവര്‍ക്ക് കിറ്റ് ആവശ്യമില്ലെങ്കില്‍ അത് വേണ്ടായെന്ന് വയ്ക്കാനുള്ള സംവിധാനം ഒരുക്കും. ഇതിനുള്ള പദ്ധതിയും മുഖ്യമന്ത്രിക്ക് മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റേഷന്‍ കടയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നാല്‍പ്പതോളം പേര്‍ ഇതിനോടകം കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. അവരുടെ കുടുംബങ്ങളെ സഹായിക്കാനുള്ള പദ്ധതി സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കുട്ടികള്‍ക്കുള്ള ഭക്ഷ്യകിറ്റ് വീടുകളില്‍ എത്തിച്ചു നല്‍കുന്ന കാര്യം സജീവ പരിഗണയിലാണ്. കോവിഡ് ബാധിച്ച് മരിച്ച റേഷന്‍കട ജീവനക്കാര്‍ക്കുള്ള സഹായം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്.

 

Tags :