play-sharp-fill
കോവിഡ് നിയമനങ്ങളുടെ പേരിൽ കോട്ടയം ജില്ലാ ആശുപത്രിയിൽ നടക്കുന്നത് തീവെട്ടിക്കൊള്ള; ഇഷ്ടക്കാരെ തിരുകി കയറ്റാൻ ഉദ്യോഗസ്ഥർ മൽസരിക്കുന്നു; എം എൽഎയുടെ പേഴ്സണൽ സ്റ്റാഫിനും പങ്ക്

കോവിഡ് നിയമനങ്ങളുടെ പേരിൽ കോട്ടയം ജില്ലാ ആശുപത്രിയിൽ നടക്കുന്നത് തീവെട്ടിക്കൊള്ള; ഇഷ്ടക്കാരെ തിരുകി കയറ്റാൻ ഉദ്യോഗസ്ഥർ മൽസരിക്കുന്നു; എം എൽഎയുടെ പേഴ്സണൽ സ്റ്റാഫിനും പങ്ക്

സ്വന്തം ലേഖകൻ

കോട്ടയം: കോവിഡിൻ്റെ മറവിൽ താല്കാലിക ജീവനക്കാരെ തിരുകി കയറ്റാൻ ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും മൽസരിക്കുന്നു.

കോവിഡ് രണ്ടാം തരംഗം ആഞ്ഞടിച്ചതോടെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നിരവധി താല്കാലിക ജീവനക്കാരെ എല്ലാ ജില്ലകളിലും ആരോഗ്യ വകുപ്പിൽ നിയമിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ജില്ലാ ആശുപത്രിയിൽ ഹൗസ് സർജന്മാരുടെ 60 ഒഴിവുകളിലേക്കായി 129 പേരാണ് അപേക്ഷിച്ചിരുന്നത്.

60 നിയമനങ്ങൾ നടത്തുകയും 69 പേർ വെയ്റ്റിംഗ് ലിസ്റ്റിലുമായി.ഇപ്പോൾ ഒരൊഴിവ് ഉണ്ടായപ്പോൾ വെയ്റ്റിംഗ് ലിസ്റ്റിലെ ഒന്നാമനെ നിയമിക്കുന്നതിന് പകരം 61-) മനെ നിയമിക്കാൻ ശ്രമിക്കുന്നതായാണ് പരാതി. അനധികൃത നിയമനം നടത്തണമെന്നാവശ്യപ്പെട്ട് കോട്ടയം ജില്ലയിലെ യുഡിഎഫ് ഘടകകക്ഷി എംഎൽഎയുടെ പേഴ്സണൽ സ്റ്റാഫ് നിർബന്ധം പിടിക്കുന്നതായാണ് ആരോപണം