ടിപ്പർ ലോറിയ്ക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവിന് പരിക്ക്: യുവാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ

Spread the love

സ്വന്തം ലേഖകൻ

മേലമ്പാറ: ടിപ്പര്‍ ലോറിക്കു പിന്നിൽ നിയന്ത്രണം വിട്ട ബൈക്കിടിച്ച് യുവാവിന് ഗുരുതര പരിക്ക്. ഈരാറ്റുപേട്ട പാലാ റോഡില്‍ മേലമ്പാറ ദീപ്തി ജംഗ്ഷനു സമീപം ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിലാണ് ഇയാൾക്ക് പരിക്കേറ്റത്.

പരിക്കേറ്റ ഹരി എന്ന ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരിക്കേറ്റു. ഇയാളെ ആദ്യം പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിനെ വിദഗ്ധ ചികില്‍സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബുധനാഴ്ച വൈകിട്ട് അഞ്ചരയൊടെയാണ് അപകടം. ഈരാറ്റുപേട്ട ഭാഗത്തുനിന്നും വന്ന ടിപ്പര്‍ വലതുവശത്തെ ഇടവഴിയിലേക്കു കയറുന്നതിനിടെ പിന്നാലെയെത്തിയ ബൈക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ് വിവരം.

യുവാവിന്റെ തലയ്ക്കാണ് പരിക്കേറ്റത്. ബൈക്കിനും സാരമായ കേടുപാടുകളുണ്ട്.