video
play-sharp-fill
കൊവിഡ് രണ്ടാം തരംഗവും ചതിച്ചത് ബിഗ് ബോസിനെ: പൂർത്തിയാക്കാനാവാതെ തുടർച്ചയായ രണ്ടാം ബിഗ്‌ബോസ് സീസണും; തമിഴ്‌നാട്ടിലെ ലോക്ക് ഡൗണിനെ തുടർന്നു ബിഗ്‌ബോസ് മൂന്നാം സീസൺ അവസാനിപ്പിക്കുന്നു

കൊവിഡ് രണ്ടാം തരംഗവും ചതിച്ചത് ബിഗ് ബോസിനെ: പൂർത്തിയാക്കാനാവാതെ തുടർച്ചയായ രണ്ടാം ബിഗ്‌ബോസ് സീസണും; തമിഴ്‌നാട്ടിലെ ലോക്ക് ഡൗണിനെ തുടർന്നു ബിഗ്‌ബോസ് മൂന്നാം സീസൺ അവസാനിപ്പിക്കുന്നു

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊവിഡ് രണ്ടാം തരംഗം അതിശക്തമായി ആഞ്ഞടിക്കുന്നതിനിടെ മൂന്നാം സീസൺ ബിഗ് ബോസ് അവസാനിപ്പിക്കാൻ നീക്കം. ബിഗ് ബോസ് രണ്ടാം സീസൺ പാതി വഴിയിൽ അവസാനിപ്പിച്ചതിനു സമാനമായാണ് ഇപ്പോൾ മൂന്നാം സീസണും പാതിവഴിയിൽ അവസാനിപ്പിക്കുന്നത്. തമിഴ്‌നാട്ടിൽ ലോക്ക്ഡൗൺ കൂടി പ്രഖ്യാപിച്ചതോടെ ബിഗ് ബോസ് മൂന്നാം സീസണും കഴിഞ്ഞ തവണത്തേതിനു സമാനമായി അവസാനിപ്പിക്കുമെന്ന സൂചനയാണ് പുറത്തു വരുന്നത്.

പത്താം തീയതി മുതൽ രണ്ടാഴ്ചത്തേക്കാണ് തമിഴ്നാട്ടിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. കൊറോണ കേസുകൾക്ക് കുറവില്ലെങ്കിൽ ഇതു അനന്തമായി നീളാനും സാധ്യതയുണ്ട്. കഴിഞ്ഞ പ്രാവശ്യം ബിഗ് ബോസ് മലയാളം സീസൺ രണ്ട് ആദ്യ ലോക്ഡൗണിന്റെ സാഹചര്യത്തിൽ 75-ാം ദിവസം നിർത്തേണ്ടി വന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിഗ് ബോസ് മലയാളത്തിന്റെ ചിത്രീകരണവും ചെന്നൈയിലാണ് നടക്കുന്നത്. ലോക്ഡൗൺ പ്രഖ്യാപനത്തെ തുടർന്ന് സിനിമ, സീരിയൽ ചിത്രീകരണത്തിന് അനുമതി ലഭിച്ചിട്ടില്ല. ഇതാണ് ബിഗ് ബോസിനെ പ്രതിസന്ധിയിലാക്കുന്നത്.

വാലൻന്റൈയിസ് ദിനമായ ഫെബ്രുവരി 14നാണ് ബിഗ് ബോസ് മൂന്നാം സീസണ് തുടക്കമായത്. ഇതുവരെ 83 എപ്പിസോഡുകളാണ് കഴിഞ്ഞത്. നിലവിൽ ഒൻപത് മത്സരാർഥികൾ മാത്രമാണ് ബിഗ് ബോസ് ഹൗസിൽ അവശേഷിക്കുന്നത്. ഷോ തുടങ്ങി ഒരിക്കൽ പോലും ബാർക്ക് റേറ്റിങ്ങിന്റെ ആദ്യ അഞ്ചിൽ എത്തിച്ചേരാൻ ബിഗ് ബോസിന് കഴിഞ്ഞിട്ടില്ല. ഇതു മൂലമുള്ള പ്രതിസന്ധി നിലനിൽക്കുമ്പോാഴാണ് തമിഴ്നാട് സർക്കാർ ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നത്.