play-sharp-fill
ലോക്ക് ഡൗൺ ലക്ഷ്യമിട്ട് വാണിജ്യാടിസ്ഥാനത്തിൽ ചാരായം വാറ്റ് : 1500 ലിറ്റർ വാഷ് പിടികൂടി നശിപ്പിച്ചു: മൂന്നു  പേർ പിടിയിൽ

ലോക്ക് ഡൗൺ ലക്ഷ്യമിട്ട് വാണിജ്യാടിസ്ഥാനത്തിൽ ചാരായം വാറ്റ് : 1500 ലിറ്റർ വാഷ് പിടികൂടി നശിപ്പിച്ചു: മൂന്നു പേർ പിടിയിൽ

സ്വന്തം ലേഖകൻ

മലമ്പുഴ: ലോക് ഡൗൺ മുന്നിൽ കണ്ട് വാണിജ്യാടിസ്ഥാനത്തിൽ അനധികൃത വാറ്റു ചാരായ നിർമ്മാണത്തിനായി തയ്യാറാക്കി വെച്ച 1500
ലിറ്റർ വാഷ് പാലക്കാട് ഡാൻസാഫ് സ്ക്വാഡും മലമ്പുഴ പൊലീസും നടത്തിയ റെയ്ഡിൽ മലമ്പുഴ കനാലിന് പരിസരത്ത് നിന്ന് പിടികൂടി.

കുറ്റിക്കാട്ടിൽ മൺകൂനകൾക്കിടയിൽ കന്നാസുകളിൽ സൂക്ഷിച്ച വാഷ് , വെല്ലം, വാറ്റുപകരണങ്ങൾ, സാധനങ്ങൾ കൊണ്ടുവന്ന വാഹനങ്ങൾ എന്നിവ പോലീസ് പിടിച്ചെടുത്തു. വാഷ് പൊലീസ് നശിപ്പിച്ചു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഥലത്ത് വാറ്റ് നടത്തുകയായിരുന്ന ധോനി അകത്തേത്തറ പപ്പാടി ആയില്യം വീട്ടിൽ ക്യഷ്ണചന്ദ്രൻ (33), മുണ്ടൂർ താമ്പിളളിപ്പുര ചളിർക്കാട് സുരേഷ് (33) , അൻഷാദ് (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് ഊർജ്ജിത അന്വേഷണം നടക്കുന്നുണ്ട്.

കൊവിഡ് 19 വ്യാപനം രൂക്ഷമായതോടെ ലോക് ഡൗണിൽ മദ്യശാലകൾ അടച്ചതോടെ അനധികൃത മദ്യ നിർമ്മാണം തടയുന്നതിന് പാലക്കാട് ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥ് , നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി സി.ഡി. ശ്രീനിവാസൻ എന്നിവരുടെ നിർദ്ദേശപ്രകാരം മലമ്പുഴ എസ്.ഐ .ജലീൽ.എസ്, എസ്.ഐ. വിജയരാഘവൻ ,സിവിൽ പൊലീസ് ഓഫീസർമാരായ സുജയ് ബാബു , രാധാകൃഷ്ണൻ , ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ റഹിം മുത്തു, സൂരജ് ബാബു. യു, ദിലീപ്.കെ, ഷമീർ .എസ്, വിനീഷ്. ആർ , രാജീദ്.ആർ , അഹമ്മദ് കബീർ എന്നിവരാണ് റെയ്ഡിൽ പങ്കെടുത്തത്.