ഹൃദയാംഗീകാരം വോട്ടാകുന്നു കോട്ടയത്തെങ്ങും അനിൽകുമാർ തരംഗം

ഹൃദയാംഗീകാരം വോട്ടാകുന്നു കോട്ടയത്തെങ്ങും അനിൽകുമാർ തരംഗം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : എല്ലാവിഭാഗം ജനങ്ങളുടെയും ഹൃദയാംഗീകാരം ഏറ്റുവാങ്ങി കോട്ടയം മണ്ഡലം എൽഡിഎഫ്‌‌ സ്ഥാനാർഥി അഡ്വ.കെ അനിൽകുമാറിന്റെ തെരഞ്ഞെടുപ്പ്‌ പര്യടനം ഇടതുമുന്നണിക്ക് ശുഭപ്രതീക്ഷയേകുന്നു.

നാടിന്റെ വികസനമുന്നേറ്റത്തിന്‌ എൽഡിഎഫ്‌ തുടർഭരണം വേണമെന്ന ജനങ്ങളുടെ തിരിച്ചറിവിന്റെ പ്രതീകമായി മാറി സ്വീകരണകേന്ദ്രങ്ങളിലെ ആൾക്കൂട്ടം. ഇരുചക്ര വാഹനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയുള്ള സ്ഥാനാർഥി പര്യടനം വീക്ഷിക്കാനും അനുഗ്രഹിക്കാനും ഒപ്പം ചേരാനുമായി റോഡുവക്കിലും വീടിന്റെ ഉമ്മറത്തും ആളുകൾ നിലയുറപ്പിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ കോട്ടയം ചന്തക്കവലയിൽ നിന്നും ആരംഭിച്ച വാഹനജാഥ പിന്നീട് അനുപമ തീയറ്ററിന്റെ മുൻപിൽ നിന്നും നൂറുകണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ കെഎസ്ആർറ്റിസി സ്റ്റാന്റിലെത്തി തുടർന്ന് പള്ളിപ്പുറത്തുകാവിനു മുൻപിൽ പ്രവർത്തകരും നാട്ടുകാരും ചേർന്ന് നൽകിയ സ്വീകരണമേറ്റു വാങ്ങി.

തുടർന്ന് കൊപ്രത്ത്, ഓങ്കാരേശ്വരം, പുതുവൽ കോളനി, മാങ്ങാനം കുരിശ്, കണ്ണുകുഴിച്ചിറ, മുള്ളൻകുഴി, നാഗമ്പടം ബസ്സ്റ്റാൻഡ്, കോളേജ്മാലി, തളിയിൽക്കൊട്ട, പുളിഞ്ചുവട്, പുതിയതൃക്കോവിൽ, തെക്കുംഗോപുരം, 16 – ൽചിറ, പണംമ്പടി, അറവുപുഴ, മാനിക്കണം, ഭീമൻപടി തുടങ്ങി മണ്ഡലത്തിലെ 47 കേന്ദ്രങ്ങളിലെ പര്യടനം പൂർത്തിയാക്കി തിരുവാതുക്കലെ സ്വീകരണത്തോടെ അവസാനിച്ചു.

നദി സംയോജന പദ്ധതിയുടെ അമരക്കാരനായ അനിൽകുമാറിന്റെ നേതൃത്വത്തിൽ കോട്ടയത്തിന്റെ കാർഷിക മേഖലയിൽ ഉണ്ടായ മാറ്റത്തിനു പിന്തുണയുമായി കർഷകരും നാട്ടുകാരും നെൽക്കതിരുകളുമായാണ് പലയിടങ്ങളിലും സ്വീകരിച്ചത്.

പ്രളയകാലത്തും കോവിഡ്‌ മഹാമാരിയിലും ജനങ്ങളെ പട്ടിണിക്കിടാത്ത എൽഡിഎഫ്‌ സർക്കാരിന് കോട്ടയത്തെ പ്രബുദ്ധരായ ജനം വോട്ടുചെയ്യുമെന്നും ഭരണത്തുടർച്ചയുള്ള പിണറായി വിജയന്‍ സര്‍ക്കാരിന് കൈത്താങ്ങായി മാറാൻ കോട്ടയത്ത് നിന്നും ഒരു ഭരണപക്ഷ എംഎൽഎയെ തെരഞ്ഞെടുക്കണം കോട്ടയത്തിന്റെ സമഗ്രവികസനം ഇടതു സർക്കാരിലൂടെ നടപ്പിലാക്കുമെന്നും സ്ഥായിയായ വികസനനങ്ങളാണ് മണ്ഡലത്തിൽ നടപ്പാകുകയെന്നും വോട്ടഭ്യർത്ഥിച്ചു കൊണ്ട് അനിൽകുമാർ ജനങ്ങളോട് പറഞ്ഞു.

സിപിഐ സംസ്ഥാന കൗൺസിലംഗം അഡ്വ.വി.ബി ബിനു, സിപിഐഎം ജില്ലാ കമ്മറ്റിയംഗം എം.കെ പ്രഭാകരൻ, നഗരസഭാ പ്രതിപക്ഷ നേതാവ് അഡ്വ.ഷീജാ അനിൽ, സിപിഐഎം കോട്ടയം ഏരിയ സെക്രട്ടറി ബി.ശശികുമാർ, സിഐറ്റിയു ജില്ലാ ജോയിന്റ് സെക്രട്ടറി പി.ജെ വർഗീസ്, സിഐറ്റിയു ജില്ലാ കമ്മറ്റിയംഗങ്ങളായ സി.എൻ സത്യനേശൻ, റ്റി.എൻ. മനോജ്, സിപിഐ ജില്ലാ കമ്മറ്റിയംഗം കെ.രമേശ്, സിപിഐ മണ്ഡലം സെക്രട്ടറി റ്റി.സി ബിനോയി, എഐവൈഎഫ് മണ്ഡലം സെക്രട്ടറി റെനീഷ് കാരിമറ്റം, കോൺഗ്രസ് എസ് സംസ്ഥാന സമിതിയംഗം പോൾസൺ പീറ്റർ, കോൺഗ്രസ് എസ് ജില്ലാ സെക്രട്ടറി ഡി.ബെജു, എൻസിപി സംസ്ഥാന കമ്മറ്റിയംഗം പി.കെ ആനന്ദക്കുട്ടൻ, കേരള കോൺഗ്രസ് എം കോട്ടയം മണ്ഡലം പ്രസിഡന്റ് ജോജി കുറത്തിയാടാൻ, കേരളാ കോൺഗ്രസ് എം നേതാക്കളായ രാഹുൽ രഘുനാഥ്, ചീനിക്കുഴി രാധാകൃഷ്ണൻ, ബൂത്ത്‌ സെക്രട്ടറി.പി.എ അബ്ദുൽസലിം, ഡിവൈഎഫ്ഐ ടൗൺയൂണിറ്റ് സെക്രട്ടറി അബ്ദുൽകാദർ, തുടങ്ങിയവർ പ്രസംഗിച്ചു.