play-sharp-fill
നിർധന കുടുംബത്തിന് കൈത്താങ്ങായി ജനമൈത്രി  പോലീസ്: കോടിമതയിലെ ഐഷയ്ക്കും കുടുംബത്തിനും വീട് ഒരുങ്ങുന്നു

നിർധന കുടുംബത്തിന് കൈത്താങ്ങായി ജനമൈത്രി പോലീസ്: കോടിമതയിലെ ഐഷയ്ക്കും കുടുംബത്തിനും വീട് ഒരുങ്ങുന്നു

സ്വന്തം ലേഖകൻ

കോട്ടയം: കോടിമത രണ്ടാം പാലത്തിന്റെ താഴെ ഐഷ ഉമ്മയും കുടുബമായി താമസിച്ചു വന്ന
വീട് പൊളിച്ചുമാറ്റി. തുടർന്ന് പുതിയ വീട് പണിയുന്നതിലേക്ക് റോട്ടറി ക്ലബ്ബിനോടാപ്പം ജനമൈത്രി പോലീസും പങ്കുചേർന്നു.

പണമായി ഒരു രൂപപോലും ആരുടെ പക്കൽന്നും സ്വീകരിക്കില്ല എന്ന് ഭവന നിർമാണകമ്മറ്റി ചെയർമാൻ അഡ്വ.വി.ബി.ബിനുവും സെക്രട്ടറി ഷാജി ജേക്കബ്ബും അറിയിച്ചതിനെതുടർന്ന് വീട് നിർമാണത്തിനാവശ്യമായ നിർമാണസാമാഗ്രഹികൾ വാങ്ങി നൽകുന്നതാണെന് ജനമൈത്രി പൊലീസ് അറിയിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭവനനിർമാണകമ്മറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച നിർമാണ പ്രവർത്തനങ്ങൾ ജില്ലാ പൊലീസ് മേധാവി ശില്‌പ.ഡി ശിലാഫലകം സ്ഥാപിച്ച് കൊണ്ട് ഉദ്ഘാടനം ചെയ്തു.അഡ്വ.വി ബി ബിനു അദ്ധ്യക്ഷത വഹിച്ചു.

ഡി. വൈ.എസ്.പി. ബി. അനിൽകുമാർ, വെസ്റ്റ് എസ്.എച്ച്.ഓ. കെ. വിജയൻ, ജനമൈത്രി എ ഡി.എൻ .ഒ എസ്.ഐ. സരസിജൻ,  എസ് ഐ ദിലീപ് കുമാർ, മറ്റ് പൊലീസ് ഉദ്യോഗസ്ഥർ, ഭവന നിർമ്മാണ കമ്മിറ്റി പ്രസിഡന്റ്‌ അഡ്വ.വി.ബി. ബിനു, സെക്രട്ടറി ഷാജി ജേക്കബ്, അഡ്വ.സന്തോഷ് കണ്ടം ചിറ, വാർഡ് കൗൺസിലർ ഷീല ,മറ്റ് കൗൺസിലർമാർ ജനമൈത്രി സമിതി അംഗങ്ങൾ, പരിസരവാസികൾ എന്നിവർ സംബന്ധിച്ചു.