പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് 75കാരനായ പാസ്റ്റര്‍ പൊലീസ് പിടിയില്‍ ; പിടിയിലായത് വീടുകള്‍ കയറി മതപരമായ ചടങ്ങുകള്‍ നടത്തിയിരുന്ന വയോധികന്‍

Spread the love

സ്വന്തം ലേഖകന്‍

video
play-sharp-fill

എറണാകുളം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പാസ്റ്റര്‍ പൊലീസ് പിടിയില്‍. എറണാകുളം ജില്ലയിലെ കുന്നത്തുനാടാണ് സംഭവം.

പെണ്‍കുട്ടിയ പീഡിപ്പിച്ച ക്രിസ്ത്യന്‍ പാസ്റ്റര്‍ മാത്യു(75) നെയാണ് പൊലീസ് പിടികൂടിയത്. ഇടുക്കിയിലെ കൊന്നതടിക്ക് സമീപം മുക്കാടം സ്വദേശിയാണ് ഇയാള്‍. ജനുവരിയിലാണ് സംഭവം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ് ഇയാളെ പൊലീസ് പിടികൂടുയത്. പ്രതിയായ പാസ്റ്റര്‍ മതപരമായ ചടങ്ങുകള്‍ക്ക് വേണ്ടി വീടുകള്‍ കയറി നടന്നിരുന്ന ആളാണെന്ന് പൊലീസ് വ്യക്തമാക്കി.

ശനിയാഴ്ച കൊന്നത്തടിയില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്. പാസ്റ്റര്‍ക്കെതിരെ പോക്സോ കുറ്റങ്ങള്‍ അടക്കമാണ് ചുമത്തിയിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി. കുറ്റകൃത്യം നടന്ന സ്ഥലത്തെക്കുറിച്ചുള്ള മറ്റ് വിശദാംശങ്ങളോ കുട്ടിയെക്കുറിച്ചുള്ള മറ്റ് വിവരങ്ങളോ വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് പോലീസ് വ്യക്തമാക്കി. അറസ്റ്റിന് ശേഷം പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.