play-sharp-fill
കോട്ടയം ജില്ലയില്‍ 487 പേര്‍ക്ക് കോവിഡ് ; 484 പേര്‍ക്കും സമ്പർക്ക രോഗം

കോട്ടയം ജില്ലയില്‍ 487 പേര്‍ക്ക് കോവിഡ് ; 484 പേര്‍ക്കും സമ്പർക്ക രോഗം

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയില്‍ 487 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 484 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ മൂന്നു പേര്‍ രോഗബാധിതരായി. പുതിയതായി 3993 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.


രോഗം ബാധിച്ചവരില്‍ 227 പുരുഷന്‍മാരും 208 സ്ത്രീകളും 52 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 114 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1415 പേര്‍ രോഗമുക്തരായി. 6033 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 67052 പേര്‍ കോവിഡ് ബാധിതരായി. 59950 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 16874 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം- 73

ഏറ്റുമാനൂര്‍- 26

എരുമേലി- 22

കറുകച്ചാല്‍- 20

കുമരകം- 19

പുതുപ്പള്ളി,മാഞ്ഞൂര്‍- 17

മുണ്ടക്കയം- 13

കുറിച്ചി- 12

കടുത്തുരുത്തി- 11

ചങ്ങനാശേരി, ആര്‍പ്പൂക്കര- 10

ഈരാറ്റുപേട്ട-9

പൂഞ്ഞാര്‍ തെക്കേക്കര, ചിറക്കടവ്, എലിക്കുളം, തലയാഴം, കാഞ്ഞിരപ്പള്ളി, കിടങ്ങൂര്‍-8

കല്ലറ, കാണക്കാരി-7

കടപ്ലാമറ്റം, അയ്മനം, ഭരണങ്ങാനം, രാമപുരം, കോരുത്തോട്, തലപ്പലം, വൈക്കം, കങ്ങഴ, വാഴപ്പള്ളി, കൂട്ടിക്കല്‍, മണര്‍കാട്-6

വാകത്താനം, കടനാട്,വെള്ളൂര്‍, പനച്ചിക്കാട്, അകലക്കുന്നം-5
അതിരമ്പുഴ, ചെമ്പ്, വെച്ചൂര്‍-4

തലയോലപ്പറമ്പ്, തൃക്കൊടിത്താനം,തിടനാട്, നീണ്ടൂര്‍, പാല, പാറത്തോട്, മറവന്തുരുത്ത്, കരൂര്‍, തീക്കോയി,മാടപ്പള്ളി, മരങ്ങാട്ടുപിള്ളി-3

പായിപ്പാട്, കൊഴുവനാല്‍, പാമ്പാടി,മേലുകാവ്, ഞീഴൂര്‍, മുളക്കുളം, വാഴൂര്‍, കൂരോപ്പട, നെടുംകുന്നം, മണിമല-2

മീനച്ചില്‍, പള്ളിക്കത്തോട്, വിജയപുരം, മീനടം, പൂഞ്ഞാര്‍, ഉദയനാപുരം, അയര്‍ക്കുന്നം, മുത്തോലി, തിരുവാര്‍പ്പ്, കുറവിലങ്ങാട്-1