‘കമ്മ്യൂണിസ്റ്റ്കാരനെ ജയില്‍ കാണിച്ച് പേടിപ്പിക്കരുത്, നിങ്ങള്‍ക്ക് പിണറായി വിജയനെ മനസ്സിലായിട്ടില്ല, എന്റെ മകളുടെ വിവാഹത്തിന് സ്വപ്ന വന്നിട്ടില്ല’; നിയമസഭയില്‍ പിടി തോമസിനോട് രൂക്ഷമായി പ്രതികരിച്ച് മുഖ്യമന്ത്രി
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കിടെ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് രൂക്ഷമായ ഭാഷയില്‍ മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. പുത്രീ വാത്സല്യത്തില്‍ നാടിനെ നശിപ്പിക്കരുതെന്ന കോണ്‍ഗ്രസ് അംഗം പി.ടി തോമസിന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് അദ്ദേഹം പ്രതികരിച്ചത്.
നിയമസഭ പൂരപ്പാട്ടിനുള്ള സ്ഥലമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. തന്റെ കൈകള്‍ ശുദ്ധമാണെന്നും പി.ടി തോമസിന് പിണറായി വിജയനെ മനസിലായിട്ടില്ലെന്നും താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. അത് ആരുടേയും മുന്നില്‍ പറയാനുള്ള കരുത്ത് നെഞ്ചിലുണ്ട്. ലാവലിന്‍ കേസില്‍ തന്നെ പ്രതിയാക്കാന്‍ ശ്രമിച്ച് കുറേനാള്‍ നടന്നു എന്നിട്ട് എന്തായി എന്ന് മുഖ്യമന്ത്രി ചോദിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിആര്‍ ഏജന്‍സിയല്ല പിണറായി വിജയനെ പിണറായി വിജയന്‍ ആക്കിയത്. കമ്യൂണിസ്റ്റുകാരനെ ജയില്‍ കാണിച്ച് പേടിപ്പിക്കരുത്. തന്റെ മകളുടെ വിവാഹത്തിന് സ്വപ്ന വന്നിട്ടില്ല. തന്റെ കുടുംബത്തിലെ ആരെയും സ്വര്‍ണ്ണക്കടത്ത് കേസില്‍ ചോദ്യം ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ എം. ശിവശങ്കറിനെതിരെ സര്‍ക്കാര്‍ നടപടിയെടുത്തു. സി.എം. രവീന്ദ്രന്‍ കുറ്റം ചെയ്തെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടില്ല. രവീന്ദ്രനെതിരെ രാജ്യദ്രോഹം ആരോപിക്കുന്നത് വികല മനസിന്റെ വ്യാമോഹമാണ്. താനൊരു പ്രത്യേക ജനുസാണെന്ന് സ്വയം വിശേഷിപ്പിച്ച മുഖ്യമന്ത്രി പ്രതിപക്ഷം ശപിച്ചാല്‍ അധോലോക നായകനാകില്ലെന്നും പറഞ്ഞു.