play-sharp-fill
കൂടെ നിന്ന് കാലുവാരിയ നോബിൽ മാത്യു ബി.ജെ.പി ജില്ലാ പ്രസിഡന്റായി: വർഷങ്ങായി ഒപ്പം നിൽക്കുന്ന തങ്ങളെ തഴഞ്ഞു; പൊട്ടിത്തെറിച്ച് കേരള കോൺഗ്രസ് പി.സി തോമസ് വിഭാഗം; എൻ.ഡി.എ മുന്നണി വിട്ട് തോമസ് വിഭാഗം യു.ഡി.എഫിലേയ്ക്ക്

കൂടെ നിന്ന് കാലുവാരിയ നോബിൽ മാത്യു ബി.ജെ.പി ജില്ലാ പ്രസിഡന്റായി: വർഷങ്ങായി ഒപ്പം നിൽക്കുന്ന തങ്ങളെ തഴഞ്ഞു; പൊട്ടിത്തെറിച്ച് കേരള കോൺഗ്രസ് പി.സി തോമസ് വിഭാഗം; എൻ.ഡി.എ മുന്നണി വിട്ട് തോമസ് വിഭാഗം യു.ഡി.എഫിലേയ്ക്ക്

തേർഡ് ഐ ബ്യൂറോ

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിയ്‌ക്കെ ബി.ജെ.പി മുന്നണിയ്ക്ക് വൻ തിരിച്ചടി നൽകി കേരളത്തിലെ എൻ.ഡി.എ മുന്നണിയുടെ ആദ്യ എം.പിയായ പി.സി തോമസ് മുന്നണി വിടുന്നു. ഒപ്പം നിന്നിരുന്ന നോബിൾ മാത്യുവിനെ അടർത്തിയെടുത്ത് ബി.ജെ.പി ജില്ലാ പ്രസിഡന്റ് ആക്കിയത് കൂടാതെ വർഷങ്ങായി ആവശ്യപ്പെടുന്ന അംഗീകാരങ്ങളൊന്നും എൻ.ഡി.എ മുന്നണി നൽകാതെ വന്നതോടെയാണ് ഇപ്പോൾ പി.സി തോമസ് വിഭാഗം മുന്നണി വിടുന്നത്. യു.ഡി.എഫ് പ്രവേശനത്തിന്റെ ഭാഗമായി കോൺഗ്രസിന്റെ സംസ്ഥാനത്തെ മുതിർന്ന നേതാക്കളുമായി കേരള കോൺഗ്രസ് പി.സി തോമസ് വിഭാഗം ചർച്ച നടത്തിക്കഴിഞ്ഞു.


കോട്ടയത്തും പത്തനംതിട്ടയിലും ആലപ്പുഴയിലുമായി നാല് നിയമസഭാ സീറ്റുകൾ കോൺഗ്രസ് വാഗ്ദാനം ചെയ്തതായാണ് സൂചന. ഈ സാഹചര്യത്തിൽ മുന്നണി വിടുന്ന കാര്യത്തിൽ അടുത്ത ആഴ്ച തന്നെ പി.സി തോമസ് വിഭാഗം അന്തിമ തീരുമാനത്തിൽ എത്തിയേക്കും. ഇതിനിടെ പി.സി തോമസ് വിഭാഗവും പി.സി ജോർജ് വിഭാഗവും ലയിച്ച് യു.ഡി.എഫിന്റെ ഭാഗമാകുന്നതിനെപ്പറ്റിയും ചർച്ചകൾ പുരോഗമിക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടുത്ത അവഗണ സഹിച്ച് മുന്നണിയിൽ തുടരാനാകില്ലെന്ന് പി.സി. തോമസ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോടു പറഞ്ഞിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ മുന്നണിയിൽ നിസഹകരണം മാത്രമാണ് ഉണ്ടായത്. അഞ്ച് ബോർഡ് അംഗങ്ങളും ഒരു ചെയർമാൻ പദവിയും ചോദിച്ചു. രണ്ട് വർഷം കാത്തിരുന്നിട്ടും ഒന്നും നൽകിയില്ല. ഇനി പ്രതീക്ഷയില്ലെന്നും പി.സി. തോമസ് പറഞ്ഞു.

മറ്റ് മുന്നണികളുമായി അനൗദ്യോഗിക ചർച്ച നടന്നിട്ടുണ്ട്. തീരുമാനം വൈകാതെ ഉണ്ടാകും. അനുകൂലമായ തീരുമാനങ്ങൾ എൻഡിഎയിൽ നിന്ന് ഉണ്ടാകുന്നില്ല. എൻഡിഎയുടെ പ്രവർത്തനങ്ങളുമായി നിലവിൽ സഹകരിക്കുന്നില്ല. എൻഡിഎയിൽ ഇനി തുടരില്ല. മറ്റ് മുന്നണി നേതാക്കളുമായി സംസാരിച്ചിട്ടുണ്ട്. അനുകൂലമായ ചർച്ചകളാണ് നടന്നതെന്നും പി.സി. തോമസ് പറഞ്ഞു.