play-sharp-fill
ചിന്തയ്ക്കു വേണ്ടി സർക്കാർ ചിന്തയില്ലാതെ ചിലവഴിച്ചത് 37 ലക്ഷം രൂപ..! വെറുതെയിരുന്ന യുവജന കമ്മിഷനു വേണ്ടിയുള്ള ചിലവ് ഞെട്ടിക്കുന്നത്; ശമ്പള ഇനത്തിൽ മാത്രം വാരിക്കൂട്ടിയത് ലക്ഷങ്ങൾ

ചിന്തയ്ക്കു വേണ്ടി സർക്കാർ ചിന്തയില്ലാതെ ചിലവഴിച്ചത് 37 ലക്ഷം രൂപ..! വെറുതെയിരുന്ന യുവജന കമ്മിഷനു വേണ്ടിയുള്ള ചിലവ് ഞെട്ടിക്കുന്നത്; ശമ്പള ഇനത്തിൽ മാത്രം വാരിക്കൂട്ടിയത് ലക്ഷങ്ങൾ

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: ഒരു കാര്യവുമില്ലാതെ സംസ്ഥാനത്ത് വെള്ളാനകളായ നിരവധി കമ്മിഷനുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ ഒന്നാണ് യുവജന ക്ഷേമ കമ്മിഷൻ. യുവജനങ്ങളുടെ ക്ഷേമത്തിന് എന്ന പേരിൽ പ്രവർത്തിക്കുന്ന കമ്മിഷൻ ഏത് യുവജനങ്ങളുടെ ക്ഷേമമാണ് ഉറപ്പാക്കിയത് എന്നു ചോദിച്ചാൽ ഒരു വിഭാഗം സി.പി.എം പ്രവർത്തകർക്കും, എസ്.എഫ്.ഐ ഡിവൈ.എഫ്.ഐ നേതാക്കൾക്കുമാണ് എന്നു പറയേണ്ടി വരും. വിവരാവകാശ നിയമപ്രകാരം പുറത്തു വരുന്ന രേഖകൾ ഇപ്പോൾ തെളിയിക്കുന്നതും ഇതാണ്.


സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്‌സൺ ചിന്താ ജെറോമിന് ശമ്പള ഇനത്തിൽ മാത്രം 37 ലക്ഷം രൂപയാണ് നൽകിയതെന്ന കണക്ക് പുറത്തു വരുമ്പോഴാണ് ഇതു സംബന്ധിച്ചുള്ള കൃത്യമായ തെളിവുകൾ വ്യക്തമാകുന്നത്. 2016ൽ സ്ഥാനമേറ്റത് മുതൽ ശമ്പളയിനതത്തിൽ മാത്രം 37,27,200 രൂപയാണ് സർക്കാർ നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ട്രാവൽ അലവൻസ് ഇനത്തിൽ 84,583 രൂപയും അനുവദിച്ചിട്ടുണ്ട്. യുവജന കമ്മീഷൻ ചെയർപേഴ്‌സന് നാളിതുവരെ ശമ്പളയിനത്തിൽ നൽകിയ രൂപയുടെ കണക്കുകൾ ആവശ്യപ്പെട്ട് നൽകിയ വിവരാവകാശ രേഖയിലാണ് യുവജന കമ്മീഷൻ ചെയർപേഴ്‌സണായ ചിന്താ ജെറോം വാങ്ങിയ ശമ്പളത്തിന്റെ കണക്കുകൾ പുറത്തു വന്നിരിക്കുന്നത്.

വിവരാവകാശ രേഖപ്രകാരം യുവജന കമ്മീഷൻ ചെയർപേഴ്‌സൺ 2019 ഫെബ്രുവരി 12,13 തീയതികളിൽ ജർമ്മനിയിൽ വച്ച് ഐക്യരാഷ്ട്രസഭ സംഘടിപ്പിച്ച സയൻസ് പോളിസി വർക്ക് ഷോപ്പിൽ പങ്കെടുത്തിട്ടുണ്ട്. കമ്മീഷൻ അദ്ധ്യക്ഷയെന്ന നിലയിൽ സർക്കാർ ചിലവിൽ മറ്റു വിദേശ യാത്രകൾ നടത്തിയിട്ടില്ലെന്നും വിവരാവകാശ പ്രകാരം നൽകിയ രേഖയിൽ വ്യക്തമാക്കുന്നു.