play-sharp-fill
കളക്ടറേറ്റിനു മുന്നിൽ റോഡ് കയ്യേറി ഹോട്ടൽ നിർമ്മാണം: കാൽനടക്കാർക്ക് നടക്കാൻ പോലും ഇടയില്ലാത്ത ഫുട്പാത്തിൽ കെട്ടി ഉയർത്തിയത് ഹോട്ടൽ; ജില്ലാ കളക്ടറുടെ മൂക്കിനു മുന്നിലെ അനധികൃത നിർമ്മാണം നഗരസഭയും റവന്യു വകുപ്പും കണ്ടിട്ടും കണ്ടില്ലന്ന് നടിക്കുന്നു. പിന്നിൽ വൻ കൈക്കൂലിയെന്ന് ആരോപണം !

കളക്ടറേറ്റിനു മുന്നിൽ റോഡ് കയ്യേറി ഹോട്ടൽ നിർമ്മാണം: കാൽനടക്കാർക്ക് നടക്കാൻ പോലും ഇടയില്ലാത്ത ഫുട്പാത്തിൽ കെട്ടി ഉയർത്തിയത് ഹോട്ടൽ; ജില്ലാ കളക്ടറുടെ മൂക്കിനു മുന്നിലെ അനധികൃത നിർമ്മാണം നഗരസഭയും റവന്യു വകുപ്പും കണ്ടിട്ടും കണ്ടില്ലന്ന് നടിക്കുന്നു. പിന്നിൽ വൻ കൈക്കൂലിയെന്ന് ആരോപണം !

തേർഡ് ഐ ബ്യൂറോ

കോട്ടയം: കളക്ടറേറ്റിനു മുന്നിൽ കെ.കെ റോഡരിക് കയ്യേറി ഹോട്ടൽ നിർമ്മാണം. കളക്ടറേറ്റിനു സമീപം വെസ്റ്റ് ടൗൺ ബേക്കറി ആൻഡ് റസ്റ്ററണ്ടാണ് നാട്ടുകാർക്കു നടക്കാനുള്ള സ്ഥലം കയ്യേറി നിർമ്മാണം നടത്തിയത്. ഫുട്പാത്ത് സമ്പൂർണമായും കയ്യേറി, ഒരടി പൊക്കത്തിൽ ടൈൽ പാകിയിട്ടു പോലും ഈ നിർമ്മാണം ആരും കണ്ടഭാവം പോലും നടിക്കുന്നില്ല. ഇതിന് പിന്നിൽ വൻ കൈക്കൂലിയെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.


കെ.കെ റോഡിൽ കളക്ടറേറ്റിനു സമീപത്തെ സിഗ്നൽ ലൈറ്റിനു സമീപത്തായാണ് ഈ ഹോട്ടൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഈ ഹോട്ടലിന്റെ നിർമ്മാണം പൂർത്തിയായത്. റോഡരികിലേയ്ക്കു കയറ്റിയ ശേഷം ഇവിടെ ഫുട്പാത്തിലേയ്ക്ക് ഇറക്കി ഒരടി പൊക്കത്തിൽ ടൈൽ പാകിയിരിക്കുകയാണ്. ഒറ്റ നോട്ടത്തിൽ തന്നെ ഇത് കയ്യേറ്റമാണ് എന്നു പകൽ പോലെ വ്യക്തമാകും. എന്നാൽ, കൺമുന്നിൽ ഈ കയ്യേറ്റം കണ്ടിട്ടു പോലും നടപടിയെടുക്കാൻ അധികൃതർ തയ്യാറായിട്ടില്ലെന്നതാണ് ഏറെ വിരോധാഭാസം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കളക്ടറേറ്റിനു മുന്നിൽ സിഗ്നൽ ലൈറ്റിനു സമീപത്ത് ഇപ്പോൾ തന്നെ റോഡിലൂടെ നടക്കാൻ പോലുമുള്ള അവസ്ഥയില്ല. പോസ്റ്റുകളും റോഡ് കയ്യേറ്റവും കൊണ്ട് ഇവിടെ കാൽ നടക്കാർക്ക് ഏറെ ദുരിതമാണ്. ഇതിനിടെയാണ് ഇപ്പോൾ ഇവിടെ പുതുതായി കെട്ടി ഉയർത്തിയ ഹോട്ടൽ റോഡ് കയ്യേറിയിരിക്കുന്നത്. ഈ കയ്യേറ്റം അപകടത്തിലാക്കുന്നത് കാൽനടക്കാരെ തന്നെയാണ്.

ഈ സാഹചര്യത്തിൽ കാൽനടക്കാർക്കും, വാഹന യാത്രക്കാർക്കും അപകടം ഒഴിവാക്കുന്നതിനായി കയ്യേറ്റം അടിയന്തരമായി ഒഴിപ്പിക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കാൻ സർക്കാർ വകുപ്പുകൾ ഇടപെടൽ നടത്തേണ്ടതാണ്.