അഞ്ചുപേരെ കൊലപ്പെടുത്തിയ കാട്ടാന നിലമ്പൂർ വനത്തിലെത്തിയതായി സൂചന : കനത്ത ജാഗ്രതാ നിർദ്ദേശവുമായി വനം വകുപ്പ്
സ്വന്തം ലേഖകൻ
എടക്കര: തമിഴ്നാട്ടിലെ പന്തല്ലൂരിൽ അഞ്ച് പേരെ കൊലപ്പെടുത്തിയ കാട്ടാന നിലമ്പൂർ വനത്തിലത്തെിയതായി റിപ്പോർട്ടുകൾ. നിലമ്പൂർ റേഞ്ചിലെ മുണ്ടേരി ഉൾവനത്തിലെ കുമ്പളപ്പാറ, വാണിയംപുഴ ഭാഗത്താണ് കാട്ടാന എത്തിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് ഏഴോടെ പന്തല്ലൂർ പുഞ്ചക്കൊല്ലി ആനപ്പള്ളത്ത് വീടിന് സമീപത്തുനിന്നും ഈ ആന രണ്ടുപേരെ ചവിട്ടിക്കൊന്നിരുന്നു. പന്തല്ലൂർ താലൂക്കിൽ ഒരാഴ്ചക്കിടെ അഞ്ച് പേരെയാണ് ഒറ്റക്കൊമ്ബൻ ശങ്കർ എന്ന് വിളിപ്പേരുള്ള ആന കൊലപ്പെടുത്തിയത്. ഇതോടെ ഒരുമാസത്തിലേറെയായി തുടരുന്ന കാട്ടാനശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധം നടത്തിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് നടത്തിയ ചർച്ചയിൽ മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള രണ്ട് ലക്ഷം ഉൾപ്പെടെ പത്ത് ലക്ഷം നൽകാനും തീരുമാനിച്ചു.
ഇതിനിടെ കഴിഞ്ഞ ദിവസം കൊമ്പന് മയക്കുവെടി വെച്ചെങ്കിലും പന്ത്രണ്ടോളം വരുന്ന ആനക്കൂട്ടത്തിന്റെ സഹായത്തോടെ ഈ ഒറ്റക്കൊമ്പനും വനത്തിലേക്ക് കടക്കുകയായിരുന്നു.തുടർന്ന് മൂന്ന് ഡ്രോൺ കാമറകളുടെ സഹായത്തിൽ നിരീക്ഷണം നടത്തുകയും 25 ഓളം കാമറകൾ വനത്തിൽ സ്ഥാപിച്ചും നാൽപതോളം വരുന്ന ആളുകൾ തെരച്ചിൽ നടത്തിയെങ്കിലും കണ്ടത്തൊൻ സാധിക്കാതെ വരികെയായിരുന്നു.
തുടർന്ന് കാൽപാടുകൾ പരിശോധിച്ച് കേരളത്തിലേക്ക് കടന്നതായി മനസിലാക്കിയത്. ചേരമ്പാടി,
കോട്ടമല, ഗ്ളെൻ റോക്ക് വഴിയാണ് ഒറ്റയാൻ നിലമ്പൂർ വനത്തിലേക്ക് പ്രവേശിച്ചതായി മനസിലാക്കിയത്. തമിഴ്നാട് വനം ഡി.എഫ്.ഒ നിലമ്പൂർ നോർത്ത് ഡി.എഫ്.ഒയുമായി ബന്ധപ്പെട്ട ശേഷം പതിനഞ്ചോളം പേരടങ്ങുന്ന മുതുമല എലിഫെന്റ് ട്രാക്കിങ് ടീം നടത്തിയ അന്വേഷണത്തിലാണ് ഇരുട്ടുകുത്തി, വാണിയംപുഴ ഭാഗത്ത് കൊമ്പനെ കണ്ടത്തെിയതായി ആദിവാസികൾ വിവരണം നൽകിയത്.
കോളനിയിലെ രണ്ട് ആദിവാസികൾക്ക് പിറകെ കിലോമീററോളം ദൂരത്തിൽ ആന പിന്തുടർന്നതായി ഇവർ പറഞ്ഞു. എന്നാൽ മയക്കുവെടിയേറ്റിട്ടും രക്ഷപ്പെട്ട കൊമ്ബൻ ആക്രമണസ്വഭാവം കാണിക്കുമെന്നും മനുഷ്യഗന്ധം പിന്തുടർന്ന് എത്തുന്നതുമായതിനാൽ ആദിവാസികൾ ഉൾപ്പെടെയുള്ളവർക്ക് ജാഗ്രത നിർദേശം നൽകിയതായി വനം ഉദ്യോഗസ്ഥർ വ്യക്തമാക്കി.