play-sharp-fill
നഗരസഭ ഭരണം ഇടത്തേയ്ക്കു തന്നെ: ബിൻസി കേരള കോൺഗ്രസിലേയ്ക്ക്്; ബിൻസിയുടെ പിൻതുണ ഇടതു മുന്നണിയ്ക്ക്; കേരള കോൺഗ്രസിന്റെ ഭാഗമായി ബിൻസി ഇടത്തേയ്ക്ക് എത്തിയേക്കും

നഗരസഭ ഭരണം ഇടത്തേയ്ക്കു തന്നെ: ബിൻസി കേരള കോൺഗ്രസിലേയ്ക്ക്്; ബിൻസിയുടെ പിൻതുണ ഇടതു മുന്നണിയ്ക്ക്; കേരള കോൺഗ്രസിന്റെ ഭാഗമായി ബിൻസി ഇടത്തേയ്ക്ക് എത്തിയേക്കും

തേർഡ് ഐ ബ്യൂറോ

കോട്ടയം: കോൺഗ്രസ് വിമതയായി മത്സരത്തിനിറങ്ങി അത്ഭുതവിജയം നേടിയ ബിൻസിയും ഇടതു മുന്നണിയുമായി ചർച്ചകൾ ആരംഭിച്ചു. കേരള കോൺഗ്രസ് വഴി ബിൻസിയെ ഇടതു മുന്നണിയിൽ എത്തിക്കുന്നതിനാണ് നീക്കം നടത്തുന്നത്. ബിൻസിയ്ക്ക് ചെയർപേഴ്‌സൺ സ്ഥാനം പോലും വാഗ്ദാനം ചെയ്തതായും സൂചനകളുണ്ട്. അടുത്ത ദിവസം തന്നെ ഇതു സംബന്ധിച്ചുള്ള ധാരണകളുണ്ടാകുമെന്നാണ് ഇടതു മുന്നണിയുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.

കോട്ടയം നഗരസഭയിൽ ഇരു മുന്നണികൾക്കും ഒപ്പത്തിനൊപ്പം സീറ്റായ സാഹചര്യത്തിൽ നിർണ്ണായകമാകുക സ്വതന്ത്രയായ ബിൻസിയുടെ നിലപാടുകൾ ആകും. കോൺഗ്രസിന്റെ വിമതയായി മത്സരിച്ച ബിൻസിയ്ക്ക് പ്രദേശത്തെ വിവിധ കോൺഗ്രസ് ഗ്രൂപ്പ് നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. ബിൻസിയുടെ ഭർത്താവ് പ്രദേശത്തെ കോൺഗ്രസ് നേതാവുമാണ്. പാർട്ടി ഭാരവാഹിത്വമില്ലാതിരുന്നതിനാൽ ബിൻസിയ്‌ക്കെതിരെ നടപടിയെടുക്കാൻ കോൺഗ്രസിനു സാധിച്ചിരുന്നുമില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, ശക്തമായ മത്സരത്തിനൊടുവിൽ വാർഡിൽ ബിൻസി മിന്നും വിജയമാണ് നേടിയത്. ഇതാവട്ടെ നഗരസഭയിൽ ഭരണം നിശ്ചയിക്കുന്നതിൽ ഏറെ നിർണ്ണായകമാകുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്നലെ ഇടതു മുന്നണി ബിൻസിയുമായി ഔദ്യോഗികമായി ചർച്ചകൾ ആരംഭിച്ചത്. കോൺഗ്രസിന്റെ റിബലാണെങ്കിലും കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കളുമായി അടുപ്പമുണ്ട് ബിൻസിയ്ക്ക്. ഈ സാഹചര്യത്തിൽ കോൺഗ്രസും ചർച്ചയ്ക്കു തയ്യാറായിട്ടുണ്ട്.

ഇതിനിടെയാണ് ഇപ്പോൾ കേരള കോൺഗ്രസ് എമ്മിന്റെ മുതിർന്ന നേതാക്കൾ ബിൻസിയുമായി ചർച്ച നടത്തുന്നത്. ഈ സാഹചര്യത്തിൽ അടുത്ത ദിവസം തന്നെ കോട്ടയം നഗരസഭയിൽ ഇതു സംബന്ധിച്ചുള്ള തീരുമാനം ഉണ്ടായേക്കുമെന്നാണ് സൂചന.