ഒരുക്കങ്ങളെല്ലാം റെഡി..! ഇനി വോട്ട് പെട്ടി പൊട്ടും; രാവിലെ എട്ടു മുതൽ വോട്ടെടുപ്പിന്റെ ഫലം പുറത്തുവരും; കൃത്യമായ ഫലങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിൽ തൽസമയം
തേർഡ് ഐ ബ്യൂറോ
കോട്ടയം: സംസ്ഥാനത്ത് ആവേശം നിറഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിന്റെ ഫലം ഇന്നു പുറത്തു വരും. സ്ഥാനാർത്ഥികളിലും വോട്ടർമാരിലും ഒരു പോലെ ആവേശം നിറച്ചാണ് ഇപ്പോൾ ഫലപ്രഖ്യാപനം ഉണ്ടാകുന്നത്. വോട്ടെടുപ്പിന്റെ ആദ്യാവസാനമുള്ള ഫലം പുറത്തു വിടുന്നതിനായി തേർഡ് ഐ ന്യൂസ് ലൈവ് സജീവമായി രംഗത്തുണ്ടാകും.
ആദ്യഫല സൂചനകൾ എട്ടരയോടെ അറിയാൻ കഴിയും. മുഴുവൻ ഫലവും ഉച്ചയോടെ അറിയുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണുള്ളത്. തപാൽ വോട്ടുകൾ ആദ്യം എണ്ണും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സർവീസ് വോട്ടുകൾക്ക് പുറമേ കൊവിഡ് ബാധിതകർക്കുള്ള സ്പെഷ്യൽ തപാൽ വോട്ടകളുമുണ്ട്. രണ്ടേമുക്കാൽ ലക്ഷം വോട്ടുകളാണ് ഇത്തരത്തിലുള്ളത്. ത്രിതലപഞ്ചായത്തുകളിലെ വോട്ടുകൾ ബ്ലോക്കുകളിലാണ് എണ്ണുന്നത്. മുൻസിപ്പാലികളിലേയും കോർപ്പറേഷനുകളിലേതും വോട്ടിംഗ് സാമഗ്രഹികൾ വിതരണം ചെയ്ത സ്ഥലത്തുമെണ്ണും.
എട്ട് ബൂത്തുകൾക്ക് ഒരു ടേബിൾ എന്ന നിലയിലാണ് വോട്ടെണ്ണുന്നത്. ഗ്രാമപഞ്ചായത്തുകളുടെ ഫലം 11 മണിയോടെ അറിയും. പുതിയ അംഗങ്ങൾ അടുത്ത തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. അദ്ധ്യക്ഷൻമാരുടേയും ഉപാദ്ധ്യക്ഷൻമാരുടേയും സത്യപ്രതിജ്ഞ തീയതി പിന്നീട് തീരുമാനിക്കും.