play-sharp-fill
പാർട്ടിയില്ല, ചിഹ്നമില്ല, അതിനാൽ തന്നെ വിപ്പുമില്ല. സർവ്വത്ര സ്വതന്ത്രർ: വിജയിച്ചാലും കൂറുമാറാൻ തയ്യാറായി ജോസഫ് ഗ്രൂപ്പ് സ്ഥാനാർത്ഥികൾ: കാലുവാരാൻ കോൺഗ്രസും; ഞെട്ടലിൽ യു.ഡി.എഫ്

പാർട്ടിയില്ല, ചിഹ്നമില്ല, അതിനാൽ തന്നെ വിപ്പുമില്ല. സർവ്വത്ര സ്വതന്ത്രർ: വിജയിച്ചാലും കൂറുമാറാൻ തയ്യാറായി ജോസഫ് ഗ്രൂപ്പ് സ്ഥാനാർത്ഥികൾ: കാലുവാരാൻ കോൺഗ്രസും; ഞെട്ടലിൽ യു.ഡി.എഫ്

പൊളിറ്റിക്കൽ ഡെസ്‌ക്

കോട്ടയം: ചിഹ്നമില്ലാതെ, സ്വന്തമായി പാർട്ടിയില്ലാതെയായ യു.ഡി.എഫിനൊപ്പം കൂടിയ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ നിലപാടിൽ ആശങ്ക. കേരള കോൺഗ്രസ് എം പാർട്ടിയും രണ്ടില ചിഹ്നവുമായും ഉണ്ടായ തർക്കത്തിനൊടുവിൽ കേന്ദ്ര ഇലക്ഷൻ കമ്മീഷനും കേരള ഹൈക്കോടതിയുടെയും ഉത്തരവുകൾ ജോസ് കെ.മാണിയ്ക്കു അനൂകൂലമായതോടെയാണ് ജോസഫ് ഗ്രൂപ്പും യു.ഡി.എഫും വെട്ടിലായിരിക്കുന്നത്.

പി ജെ ജോസഫിനോട് ഒപ്പമുള്ളവർക്ക് ഒരു രജിസ്‌ട്രേഡ് പാർട്ടി പോലും ഇല്ല എന്നതാണ് നിലവിലെ രാഷ്ട്രീയ യാഥാർത്ഥ്യം. ഇലക്ഷൻ കമ്മീഷന്റെ നിയമപ്രകാരം ഒരു രജിസ്‌ട്രേഡ് പാർട്ടി പോലും അല്ലാത്തവർ സ്വതന്ത്ര സ്ഥാനാർഥികളായിട്ടാവും ഇലക്ഷനെ നേരിടേണ്ടി വരിക. ചെണ്ട എന്ന ചിഹ്നം അനുവദിച്ചിട്ടുണ്ടെങ്കിലും, ജോസ് കെമാണി വിഭാഗം എതിർപ്പ് ഉന്നയിച്ചാൽ കേരള കോൺഗ്രസ് എന്ന പാർട്ടിയ്ക്കു അംഗീകാരം ഇല്ലാത്ത സ്ഥിതി വരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സാഹചര്യത്തിൽ ഇപ്പോൾ നടക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പി ജെ ജോസഫ് നോടൊപ്പം നിന്നു മത്സരിക്കുന്നവർ സ്വതന്ത്ര സ്ഥാനാർഥികളായിട്ടാവും നിയമപരമായി കണക്കാക്കപ്പെടുക. ആയതിനാൽ പ്രസ്തുത സ്ഥാനാർത്ഥികളിൽ ആരെങ്കിലും വിജയിച്ചു വന്നാൽത്തന്നെ അവർക്ക് യാതൊരുവിധ വിപ്പും ബാധകമല്ലാത്തതുമാണ്.

ഈ കൂട്ടായ്മയിൽ നിന്നും ആരെങ്കിലും വിജയിച്ചു വന്നാൽ അവർക്ക് ഭാഗ്യാന്വേഷികൾ ആയി തന്നെ മറ്റു പാർട്ടികളിലേക്ക് ചേക്കേറുവാൻ സാധിക്കും. ഇതാണ് ഏറ്റവും വലിയ ആശങ്ക ഉയർന്നിരിക്കുക. ത്രിതല പഞ്ചായത്ത് ഇലക്ഷന് ശേഷം പ്രസ്തുത വ്യക്തികൾ മറ്റു പാർട്ടികളിലേക്ക് ചുവടു മാറി കേറുന്നതും കാണുവാൻ കഴിയും.

ഇത് വ്യക്തമായി അറിയാവുന്ന യുഡിഎഫിലെ പ്രബല കക്ഷികൾ, ജോസഫ് ഗ്രൂപ്പിന്റെ സ്ഥാനാർഥികളെ കഴിവതും പരാജയപ്പെടുത്തുവാനുള്ള ശ്രമങ്ങൾ തുടങ്ങി കഴിഞ്ഞു. പിജെ ജോസഫിന് പ്രായമേറെയായതും രണ്ടാം നിര നേതാക്കളായ മോൻസ് ജോസഫും, ഫ്രാൻസിസ് ജോർജും ജോണി നെല്ലൂരും തമ്മിൽ അധികാരത്തിനായി കിടമത്സരം നടക്കുന്നതും സ്വതന്ത്രരായി വിജയിച്ചു വരുന്നവർ ചിതറി പല ഗ്രൂപ്പായി മാറുവാൻ കാരണമാകുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.

ഏതെങ്കിലുമൊക്കെ ഗ്രൂപ്പുകൾ യൂഡിഎഫ് വിട്ട് എൽ ഡി എഫിലേക്കും ബിജെപിയിലേക്കും മാറി ഭാഗ്യാന്വേഷണം നടത്തുവാനും സാധ്യതയുണ്ട്. അതിനുപരി ജോസഫ് ഗ്രൂപ്പ് പിളരുമ്പോൾ സ്വതന്ത്രരായി വിജയിക്കുന്നവർ മാതൃസംഘടനയായ കേരള കോൺഗ്രസ് എം പാർട്ടിയിൽ ചേർന്ന് ജോസ് കെ മാണി ക്കൊപ്പം പ്രവർത്തിക്കുമെന്നും കരുതുന്നവർ ഉണ്ട്.

ആയതിനാൽ തന്നെ പാർട്ടിയും വിപ്പുമില്ലാതെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന ജോസഫ് ഗ്രൂപ്പ് സ്ഥാനാർത്ഥികൾ വലിയ പ്രതിസന്ധി തന്നെയാണ് നേരിടുന്നത്. വിജയിച്ചു വന്ന ശേഷം കാലുമാറുമെന്ന തോന്നൽ നിലനിൽക്കുന്നതിനാൽ യൂ ഡി എഫിൽ നിന്നു തന്നെ ജോസഫ് ഗ്രൂപ്പ് സ്ഥാനാർത്ഥികളെ പരാജയപ്പെടുത്താനുള്ള നീക്കവും ശക്തമാണ്.