
തേർഡ് ഐ ബ്യൂറോ
കോട്ടയം: ഓൺലൈൻ പഠനാവശ്യത്തിനായി വീട്ടുകാർ വാങ്ങി നൽകിയ മൊബൈൽ ഫോൺ പ്രണയാവശ്യത്തിന് ഉപയോഗിക്കുകയും, അർദ്ധരാത്രി വീടിന്റെ അടുക്കള വാതിൽ വഴി പുറത്തിറങ്ങി കാമുകനെ കാണാൻ പോകുകയും ചെയ്ത പതിനാലുകാരി ഒടുവിൽ വീട്ടുകാരുടെ പിടിയിലായി. വാകത്താനം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് പെൺകുട്ടി കുടുങ്ങിയത്. പെൺകുട്ടിയെ കാണാൻ തിരുവനന്തപുരത്തു നിന്നുമാണ് പതിനെട്ടുകാരനായ കാമുകൻ രാത്രിയിൽ ബൈക്ക് ഓടിച്ച് എത്തിയത്.
അർദ്ധരാത്രിയിൽ പെൺകുട്ടിയെ പുതുപ്പള്ളി പള്ളിയുടെ സമീപത്ത് എത്തിച്ചാണ് യുവാവ് പീഡിപ്പിച്ചത്. സംഭവത്തിൽ പ്രതിചേർക്കപ്പെട്ട തിരുവനന്തപുരം കുളത്തുങ്കൽ പാപ്പനം ഭാഗം അമ്പലത്തിങ്കൽ പ്ലാവില പുത്തൻവീട്ടിൽ ജെ.രജീഷി (18)നെ വാകത്താനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ കെ.പി ടോംസണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏഴു മാസം മുൻപാണ് വീട്ടുകാർ പെൺകുട്ടിയ്ക്കു ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോൺ വാങ്ങി നൽകിയത്. ഈ ഫോണിൽ പെൺകുട്ടി സോഷ്യൽ മീഡിയ സൈറ്റുകൾ ഉപയോഗിച്ചിരുന്നു. ഇത്തരത്തിൽ സോഷ്യൽ മീഡിയ വഴിയാണ് കുട്ടി തിരുവനന്തപുരം സ്വദേശിയായ രെജീഷുമായി സൗഹൃദത്തിലാകുന്നതും. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പെൺകുട്ടിയും യുവാവും നിരന്തരം ചാറ്റ് ചെയ്തിരുന്നു.
ഇതിനിടെ പല തവണ ഇയാൾ തിരുവനന്തപുരത്തു നിന്നും രാത്രിയിൽ ബൈക്കിൽ വാകത്താനത്ത് എത്തിയിരുന്നു. രാത്രിയിൽ അടുക്കളയുടെ വാതിൽതുറന്നാണ് പെൺകുട്ടി പുറത്തിറങ്ങിയിരുന്നത്. തുടർന്നു, അടുക്കള വാതിലിലൂടെ പുറത്തിറങ്ങിയ ശേഷം കുട്ടി സുഹൃത്തിനെ കാണാൻ പോകുകയായിരുന്നു. കട്ടിലിൽ തലയിണകൾ നിരത്തി വച്ച് പുതപ്പ് ഇട്ടു മൂടിയ ശേഷമാണ് പെൺകുട്ടി, സുഹൃത്തിനെ കാണാൻ അർദ്ധരാത്രി വീട്ടിൽ നിന്നും പുറത്തിറങ്ങിയിരുന്നത്.
കഴിഞ്ഞ ദിവസം രാത്രിയിൽ സമാന രീതിയിൽ പെൺകുട്ടി വീട്ടിൽ നിന്നും പുറത്തിറങ്ങിപ്പോകുകയായിരുന്നു. വീട്ടിൽ നിന്നും ഇറങ്ങിപ്പോയ പെൺകുട്ടി, തിരികെ വരുന്നതിനു വേണ്ടി അടുക്കള വാതിൽ തുറന്നിട്ടു പോകുകയായിരുന്നു. എന്നാൽ, രാത്രിയിൽ ഉണർന്ന് എണ്ണീറ്റെത്തിയ പെൺകുട്ടിയുടെ വല്യമ്മ, അടുക്കള വാതിൽ അടച്ചിട്ടു. ഇതിനിടെ എത്തിയ പെൺകുട്ടി വീടിന്റെ വാതിലിൽ തട്ടി വിളിച്ചു.
ഇതോടെ വീട്ടുകാർ ഉണർന്നു ചോദ്യം ചെയ്തതോടെയാണ് സംഭവത്തിനു പിന്നിലെ കഥ പുറത്തായത്. തുടർന്നു, പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്ത ശേഷം മൊബൈൽ ഫോൺ പരിശോധിച്ച് പ്രതിയായ ജെ.രജീഷിനെ പിടികൂടുയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇയാൾക്കെതിരെ പോക്സോ കേസെടുത്തിട്ടുണ്ട്..