play-sharp-fill
ആരാണ് സ്ഥാനാർത്ഥി…? കേരള കോൺഗ്രസ് ജയിച്ച സീറ്റിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് സിപിഐ: കോട്ടയം നഗരസഭയിൽ ഇടതുമുന്നണിയിൽ തർക്കം രൂക്ഷം

ആരാണ് സ്ഥാനാർത്ഥി…? കേരള കോൺഗ്രസ് ജയിച്ച സീറ്റിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് സിപിഐ: കോട്ടയം നഗരസഭയിൽ ഇടതുമുന്നണിയിൽ തർക്കം രൂക്ഷം

സ്വന്തം ലേഖകൻ

കോട്ടയം: കേരള കോൺഗ്രസ് മുന്നണിയുടെ ഭാഗമായതോടെ പൂട്ട് കുഴപ്പത്തിലായ ഇടതുമുന്നണിയെ കുരുക്കിലാക്കി കേരള കോൺഗ്രസ് സിപിഐ പോര്. കോട്ടയം നഗരസഭയുടെ മൂന്നാം വാർഡിലാണ് ആണ് കേരള കോൺഗ്രസ് പ്രഖ്യാപിച്ച സ്ഥാനാർത്ഥിക്ക് ബദലായി സിപിഐ സ്ഥാനാർഥിയെ രംഗത്തിറങ്ങിയത്.


കഴിഞ്ഞതവണ കേരള കോൺഗ്രസ് വിജയിച്ച സീറ്റിൽ ജൈനമ്മ ഫിലിപ്പിനെ കേരളാകോൺഗ്രസ് എം സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചപ്പോൾ, ബിന്ദു ബാബുവിനെ ഇടതു സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് സിപിഐ വാർഡിൽ പ്രചാരണം ശക്തമാക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം നഗരസഭയുടെ മൂന്നാം വാര്‍ഡ് പാറമ്പുഴയിലാണ് സി.പി.ഐ സ്ഥാനാര്‍ഥി വിമതയായി രംഗത്തുവന്നത്. കഴിഞ്ഞ തവണ കേരളാ കോണ്‍ഗ്രസ് – എം പ്രതിനിധി ജോജി കുറത്തിയാടന്‍ വിജയിച്ച വാര്‍ഡാണിത്. ജോസ് കെ.മാണി വിഭാഗം എല്‍.ഡി.എഫില്‍ പ്രവേശിച്ചതോടെ കേരളാ വാര്‍ഡ് കേരളാ കോണ്‍ഗ്രസിനു വിട്ടുനല്‍കിയിരുന്നു.

വിജയിച്ച വാര്‍ഡില്‍ അതാതു പാര്‍ട്ടികള്‍ തന്നെ മത്സരിക്കട്ടെയെന്ന മുന്നണി തീരുമാനപ്രകാരമാണ് ജോസ് കെ.മാണി വിഭാഗത്തിനു സീറ്റ് ലഭിച്ചത്. എന്നാല്‍, ഇതിനിടെ പ്രാദേശിക സി.പി.ഐ. നേതാവിൻ്റെ ഒത്താശയോടെ വനിതാ സ്ഥാനാർത്ഥി രംഗപ്രവേശം ചെയ്യുകയായിരുന്നു. നവമാധ്യമങ്ങളിലുള്‍പ്പെടെ ഇദ്ദേഹം പ്രചാരണം സജീവമാക്കിയിട്ടുണ്ട്.

ഇതോടെ സിപിഎമ്മിനുള്ളിൽ ഉള്ളിൽ അതൃപ്തിയും പുകഞ്ഞു തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ തവണ ഈ സീറ്റിൽ സിപിഐ സ്ഥാനാർഥിയാണ് മത്സരിച്ചിരുന്നത്. എന്നാൽ കേരള കോൺഗ്രസ് മുന്നണിയിൽ എത്തിയതോടെ കഴിഞ്ഞ തവണ വിജയിച്ച സീറ്റുകൾ അതത് പാർട്ടികൾക്ക് തന്നെ നൽകാം എന്ന ധാരണയാണ് ഉണ്ടായിരുന്നത്. ഈ ധാരണ ലംഘിച്ചാണ് ഇപ്പോൾ സിപിഐ ഐഐടി കേരള കോൺഗ്രസ് വിജയിച്ച വാർഡിൽ സ്ഥാനാർഥിയെ രംഗത്തിറക്കിയിരിക്കുന്നത്.