തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് പ്രതിഷേധ പരിപാടികൾക്കു തുടക്കമായി
സ്വന്തം ലേഖകൻ
അയ്മനം: തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് (ഐ എൻ ടി യു സി) നടത്തുന്ന സമര പരിപാടിയുടെ ജില്ലാതല ഉത്ഘാടനം അയ്മനം പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടത്തി.
കെ പി സി സി സെക്രട്ടറിയും ഐ എൻ ടി യു സി ജില്ലാ പ്രസിഡന്റുമായ ഫിലിപ്പ് ജോസഫ് ഉത്ഘാടനം ചെയ്തു. ഐ എൻ ടി യു സി മണ്ഡലം പ്രസിഡന്റ് ജേക്കബ്കുട്ടി അധ്യക്ഷത വഹിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജയ്‌മോൻ കരീമഠം, മോളമ്മ സെബാസ്റ്റ്യൻ, ജിഷ്ണു ജെ ഗോവിന്ദ്, അജിത് സോദരൻ, രജനി ഷാജി, മായാ ബിനു, രാജമ്മ അയ്മനം, പുഷ്പമ്മ എന്നിവർ പ്രസംഗിച്ചു.
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിനിമം വേതനം 700 രൂപ ആക്കുക, തൊഴിൽ ദിനം 200 ദിവസം ആക്കുക,
തൊഴിലാളികളുടെ പ്രായ പരിധി ഒഴിവാക്കുക, ക്ഷേമനിധി ഏർപ്പെടുത്തുക, തൊഴിലാളികൾക്ക് ഇ.എസ്.ഐ ആനുകൂല്യം അനുവദിക്കുക. തൊഴിലുറപ്പ് ജീവനക്കാരെ കാറ്റഗറിയിൽ ഉൾപ്പെടുത്തി വേതനം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചത്.