തിരുനക്കരയിലെ പൊലീസ് സ്റ്റേഷൻ: തേർഡ് ഐയിൽ പ്രതികരണം അറിയിച്ചത് നാലു കൗൺസിലർമാർ മാത്രം; നാലു പേരും പൊലീസ് സ്റ്റേഷൻ വരുന്നതിനെ പിൻതുണച്ചു
തേർഡ് ഐ ബ്യൂറോ
കോട്ടയം: കോട്ടയം നഗരമധ്യത്തിൽ തിരുനക്കര പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്ത് പൊലീസ് സ്റ്റേഷൻ ആരംഭിക്കുന്നതിനുള്ള തേർഡ് ഐയുടെ ശ്രമങ്ങളോടു പ്രതികരിച്ചത് നാലു കൗൺസിലർമാർ മാത്രം. നാലു പേരും കോട്ടയം നഗരത്തിൽ പൊലീസ് സ്റ്റേഷൻ വരുന്നതിനെ പിൻതുണച്ചു. കോട്ടയത്തെ ക്രിമിനലുകളെ അടക്കി നിർത്താൻ നഗരമധ്യത്തിൽ തന്നെ പൊലീസ് സ്റ്റേഷൻ ആവശ്യമുണ്ട് എന്ന നിലപാടാണ് ഇവർ സ്വീകരിച്ചത്.
പൊലീസ് സ്റ്റേഷൻ നഗരമധ്യത്തിലേയ്ക്കു മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് തേർഡ് ഐ ന്യൂസ് ലൈവ് 2018 ൽ ആരംഭിച്ച പോരാട്ടമാണ് ഇപ്പോൾ വിജയത്തിലേയ്ക്ക് എത്തിയത്. ഇതു സംബന്ധിച്ച് ഹൈക്കോടതിയിൽ തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ ഏ.കെ ശ്രീകുമാർ ഹർജി ഫയൽ ചെയ്തിരുന്നു. തുടർന്നു, കോടതി സംസ്ഥാന സർക്കാരിനു കോടതി നോട്ടീസ് അയക്കുകയായിരുന്നു.എന്നാൽ ഹർജിയെ നഗരസഭ ഹൈക്കോടതിയിൽ എതിർത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനു പിന്നാലെയാണ് ഇന്നലെ തേർഡ് ഐ ന്യൂസ് ലൈവ് കോട്ടയം നഗരസഭയിലെ കൗൺസിലർമാരുടെ പ്രതികരണം ആവശ്യപ്പെട്ടത്. എന്നാൽ, നാലു കൗൺസിലർമാർ മാത്രമാണ് ഇതിനോടു പ്രതികരിച്ചത്. ഈ നാലു പേരും നഗരസഭുടെ സ്ഥലത്ത് , പൊലീസ് സ്റ്റേഷൻ നിർമ്മിക്കണമെന്ന നിലപാട് സ്വീകരിച്ചു. എന്നാൽ, ഈ വാർത്തയോടു പ്രതികരിക്കാൻ കൗൺസലർമാർക്ക് വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിവരെ സമയം ഉണ്ട്. ഈ സമയത്തിനു മുൻപ് പ്രതികരണം രേഖപ്പെടുത്തുന്നവരുടെ മുഴുവനും ചിത്രം സഹിതം തേർഡ് ഐ ന്യൂസ് ലൈവ് വാർത്ത പ്രസിദ്ധീകരിക്കും.