play-sharp-fill
ഡോക്ടർമാരുടെ അഹങ്കാരത്തിനു മുന്നിൽ സർക്കാർ മുട്ടുമടക്കി; കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തിൽ ഡോക്ടർമാരുടെ സസ്‌പെൻഷൻ പിൻവലിച്ചു; സസ്‌പെൻഷൻ പിൻവലിച്ചത് ഡോക്ടർമാരുടെ സമര ഭീഷണിയെ തുടർന്ന്

ഡോക്ടർമാരുടെ അഹങ്കാരത്തിനു മുന്നിൽ സർക്കാർ മുട്ടുമടക്കി; കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തിൽ ഡോക്ടർമാരുടെ സസ്‌പെൻഷൻ പിൻവലിച്ചു; സസ്‌പെൻഷൻ പിൻവലിച്ചത് ഡോക്ടർമാരുടെ സമര ഭീഷണിയെ തുടർന്ന്

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: രാജ്യത്ത് കൊവിഡ് പ്രതിരോധത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നു എന്ന് അവകാശപ്പെടുന്ന സംസ്ഥാനത്ത് നടക്കാനാവാത്തത് നടന്നതിന്റെ പേരിൽ സർക്കാർ എടുത്ത നടപടിയെ വെല്ലുവിളിച്ച് ഡോക്ടർമാരും നഴ്‌സുമാരും. സർക്കാരിന്റെ നടപടിയെ സമരംകൊണ്ടു വെല്ലുവിളിച്ച ഡോക്ടർമാരും നഴ്‌സുമാരും ചേർന്നു കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തിലെ പ്രതികളെ രക്ഷപെടുത്തി.


കോവിഡ് ചികിത്സയിൽ കഴിഞ്ഞ രോഗിയുടെ ശരീരത്തിൽ വ്രണവും പുഴുക്കളും കണ്ടെത്തിയ സംഭവത്തിൽ കോവിഡ് നോഡൽ ഓഫീസർ ഡോ. അരുണ, ഹെഡ് നേഴ്‌സുമാരായ കെ വി രജനി, ലീന കുഞ്ചൻ എന്നിരെയാണ് സർക്കാർ സസ്‌പെന്റ് ചെയ്തിരുന്നത്. ഇപ്പോൾ ജീവനക്കാരുടെ സമരഭീഷണിയും സംഘടനകളുടെ സമ്മർദവും കാരണമാണ് ഇപ്പോൾ സസ്‌പെൻഷൻ സർക്കാർ പിൻവലിച്ചത്. ആരോഗ്യ ഡയറക്ടറുടെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പടിക്കെട്ടിൽനിന്ന് വീണ് തോളെല്ലിനും കഴുത്തിനും പരിക്കേറ്റ രോഗിയുടെ കഴുത്തിൽ കോളർ ഇട്ടിരുന്നു. അസ്ഥിരോഗവിഭാഗത്തിലെ ഡോക്ടർമാർ ഇത് അഴിച്ചുമാറ്റാത്തതിനാൽ കോവിഡ് വാർഡിൽ ചികിത്സയിലിരുന്നപ്പോൾ കഴുത്തിലെ മുറിവുകൾ കാണാനായില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. അസ്ഥിരോഗവിഭാഗത്തിന് വീഴ്ചയുണ്ടായോ എന്ന് വകുപ്പുതല അന്വേഷണം നടത്താനും നിർദേശമുണ്ട്. കോവിഡ് വാർഡിലെ ചികിത്സ പരാതി രഹിതമാക്കാൻ കോവിഡ് സെൽ രൂപീകരിക്കും. രോഗികളുടെ ക്ഷേമത്തിനും അണുബാധാ നിയന്ത്രണ മേൽനോട്ടത്തിനും ആർഎംഒയെ നിയോഗിക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.

ഗുരുതര പിഴവെന്ന റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ ജീവനക്കാർക്കെതിരെ വകുപ്പുതല നടപടി തുടരും. വൈസ് പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ മേൽനോട്ടസമിതി വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കണമെന്നും ആരോഗ്യസെക്രട്ടറി നിർദേശിച്ചു. അച്ഛന് നീതി ഉറപ്പാക്കണമെന്ന് പുഴുവരിച്ച അനിൽകുമാറിന്റെ മകൾ അഞ്ജന ആവർത്തിച്ചു. നോഡൽ ഓഫീസർ ഡോ അരുണ, ഹെഡ് നഴ്‌സുമാരായ ലീന കുഞ്ചൻ, കെ വി രജനി എന്നിവർക്കെതിരായ സസ്‌പെൻഷൻ നടപടിയാണ് പിൻവലിച്ചത്. സസ്‌പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തിയ ഡോക്ടർമാർക്കും നഴ്‌സുമാർക്കും നടപടി പിൻവലിക്കുമെന്ന് ആരോഗ്യമന്ത്രി ഉറപ്പു നല്കിയിരുന്നു. എന്നാൽ, രോഗിയെ പുഴുവരിച്ചതിൽ ഗുരുതര പിഴവെന്ന പ്രാഥമിക റിപ്പോർട്ട് ആവർത്തിച്ചാണ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ വിശദമായ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

ഇതിന്റെ അടിസ്ഥാനത്തിൽ ജീവനക്കാർക്കെതിരെ വകുപ്പുതല നടപടികൾ തുടരും. ചികിൽസാ സംബന്ധമായ വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ വൈസ് പ്രിൻസിപ്പലിന്റെ നേതൃത്വത്തിലുളള മേൽനോട്ടസമിതി മുൻകരുതലെടുക്കണമെന്നും നിർദേശമുണ്ട്. അതേസമയം, ഡോക്ടർക്കും നഴ്‌സുമാർക്കുമെതിരായ നടപടി പിൻവലിച്ചെങ്കിൽ യഥാർഥ കുറ്റക്കാർ ആരാണെന്ന് വ്യക്തമാക്കണമെന്ന് മകൾ അഞ്ജന ആവശ്യപ്പെട്ടു.

മെഡിക്കൽ കോളജ് കോവിഡ് വാർഡിൽ മതിയായ പരിചരണം ലഭിക്കാതെ മൃതപ്രായനായ അനിൽകുമാർ ഗുരുതരാവസ്ഥയിൽ പേരൂർക്കട സർക്കാർ ആശുപത്രിയിൽ ചികിൽസയിലാണ്.