Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ഡൽഹി: ഓക്‌സ്ഫോഡ് സർവ്വകലാശാല വികസിപ്പക്കുന്ന കൊവിഡ് പ്രതിരോധമരുന്ന് ഡിസംബറോടെ വിപണിയിലെത്തുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പി സി നമ്പ്യാര്‍ അറിയിച്ചു. മൂന്നാംഘട്ട പരീക്ഷണത്തിന് ശേഷം പ്രതിരോധമരുന്ന് വില്‍ക്കാനുള്ള അനുമതി തേടുമെന്ന് ഡോ. പി സി നമ്പ്യാര്‍ വ്യക്തമാക്കി. രാജ്യത്തെ 17 ആശുപതികളിലെ 1400 പേരിലാണ് മൂന്നാം ഘട്ട മനുഷ്യ പരീക്ഷണം നടക്കുക.

20 കോടി പേര്‍ക്ക് ജനുവരിയ്ക്ക് മുമ്പ് മരുന്ന് നല്‍കാനാകുമെന്നാണ് പ്രതീക്ഷ. ഓക്‌സ്ഫഡ് പ്രതിരോധമരുന്നിന്റെ മൂന്നാംഘട്ട പരീക്ഷണം പുനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തുടങ്ങിയിരുന്നില്ല. ഉത്പാദനം തുടങ്ങി വയ്ക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. എല്ലാ ഘട്ടവും പൂര്‍ത്തിയാക്കി അനുമതി കിട്ടിയ ശേഷമായിരിക്കും വില്‍പന തുടങ്ങുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്നാം ഘട്ടത്തിന്റെ ആദ്യദിനം നൂറ് പേരില്‍ വാക്‌സിന്‍ കുത്തിവച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പുനെ, മഹാരാഷ്ട്ര, അഹമ്മദാബാദ് എന്നിവിടങ്ങളിലായാണ് പ്രധാനപരീക്ഷണകേന്ദ്രങ്ങള്‍. ഡൽഹി എയിംസ്, സേഥ് ജിഎസ് മെഡിക്കല്‍ കോളേജ്, മുംബൈ, കെഇഎം ആശുപത്രി, മുംബൈ, ജിപ്‌മെര്‍ ചണ്ഡീഗഢ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മൂന്നാംഘട്ട പരീക്ഷണത്തിന് വിധേയരാവുക.

അടുത്ത ജൂണോടെ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാനാകുമെന്നും, പ്രാഥമികമായി മരുന്ന് പുനെയിലാകും ഉത്പാദിപ്പിക്കുകയെന്നും പി സി നമ്പ്യാര്‍ പറഞ്ഞു. പരീക്ഷണത്തിന് വിധേയരാവുന്ന എല്ലാവരില്‍ നിന്നും സമ്മതപത്രം എഴുതിവാങ്ങിയിട്ടുണ്ട്. സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വാക്‌സിന് പുറമെ തദ്ദേശീയമായി വികസിപ്പിക്കുന്ന കൊവാക്‌സിന്‍ ഉള്‍പ്പെടെ രണ്ട് വാക്‌സിനുകളുടെ ആദ്യ ഘട്ട പരീക്ഷണം പൂര്‍ത്തിയായിട്ടുണ്ട്.

ഇതുവരെ രോഗബാധ വന്നിട്ടില്ലാത്തവര്‍ക്കും മറ്റ് അസുഖങ്ങളുള്ള അതീവശ്രദ്ധ ആവശ്യമുള്ളവര്‍ക്കും ആദ്യഘട്ടത്തില്‍ പ്രാഥമപരിഗണന നല്‍കി വാക്‌സിന്‍ നല്‍കിയേക്കും എന്നാണ് സൂചന. കാരണം രോഗം വന്നവര്‍ക്ക് രക്തത്തില്‍ ആന്റിബോഡികളുണ്ടാകും എന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരിക്കല്‍ രോഗം വന്ന് മാറിയവര്‍ക്ക് വീണ്ടും രോഗം വന്ന കേസുകള്‍ വിരളമാണ്. അതിനാല്‍ പ്രാഥമിക പരിഗണനാപട്ടികയില്‍ ഒരിക്കല്‍ രോഗം വന്നവരുണ്ടായേക്കില്ല എന്നാണ് വിവരം.