
സ്വന്തം ലേഖകൻ
ഇടുക്കി: മറയൂരിൽ ആദിവാസി യുവതിയെ വെടിവച്ചു കൊലപ്പെടുത്തി. പാളപ്പെട്ടി കണ്ണന്‍റെ മകള്‍ ചന്ദ്രികയെയാണ് ഇന്നലെ രാത്രിയോടെ വെടിവച്ച് കൊലപ്പെടുത്തിയത്. ചന്ദ്രികയുടെ സഹോദരി പുത്രനായ കാളിയപ്പനും മണികണ്ഠൻ എന്നയാളും ചേര്‍ന്നാണ് വെടിവച്ചത്. ഇവർക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്.
ഇന്നലെ രാത്രിയോടെ കേപ്പക്കാട് എന്ന കൃഷി സ്ഥലത്ത് വച്ചായിരുന്നു സംഭവം. കൃഷി സ്ഥലത്തിന് കാവൽ നിന്നിരുന്ന ചന്ദ്രികക്ക് നേരെ കാളിയപ്പൻ വെടിയുതിർക്കുകയായിരുന്നു.
വനം വകുപ്പിലെ ട്രൈബൽ വാച്ചറായ പരമ ശിവത്തിന്റെ സഹോദരിയാണ് ചന്ദ്രിക. നേരത്തെ നിരവധി ചന്ദന മോഷണ കേസിലെ പ്രതിയാണ് കേസിലെ പ്രധാന പ്രതിയായ കാളിയപ്പൻ.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചന്ദനക്കടത്തുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. പശ്ചമ ഘട്ടത്തിലെ തന്നെ ഏറ്റവും വലിയ ചന്ദന വനമായിരുന്നു മറയൂരിലേത്.
ചന്ദന കള്ളക്കടത്ത് വ്യാപകമായതോടെ മറയൂർ ചന്ദനക്കാടെന്നത് പേരിൽ മാത്രമായി ഒതുങ്ങി. ആദിവാസി ഉരുകൾ കേന്ദ്രീകരിച്ച് വ്യാപകമായി ചന്ദനക്കള്ളക്കടത്ത് നടക്കുന്നു എന്ന തരത്തിലുള്ള റിപ്പോർട്ട് നേരത്തേയും പുറത്ത് വന്നിരുന്നു







