play-sharp-fill
കനത്തമഴയിൽ പള്ളിയും സെമിത്തേരിയും മുങ്ങി: കുമരകത്ത് മരിച്ചയാളുടെ സംസ്‌കാരം മാറ്റി വച്ചു

കനത്തമഴയിൽ പള്ളിയും സെമിത്തേരിയും മുങ്ങി: കുമരകത്ത് മരിച്ചയാളുടെ സംസ്‌കാരം മാറ്റി വച്ചു

തേർഡ് ഐ ബ്യൂറോ

കോട്ടയം: കനത്ത മഴയിൽ പള്ളിയും സെമിത്തേരിയും മുങ്ങിയതിനെ തുടർന്നു കുമരകത്ത് സംസ്‌കാരം വരെ മാറ്റി വച്ചു. മൂന്നു ദിവസമായി ജില്ലയിൽ തുടരുന്ന കനത്ത മഴയാണ് പ്രദേശത്തെ ആകെ മുക്കിയത്. കുമരകം മേഖലയിൽ വീടുകൾ അടക്കം വെള്ളത്തിലായിട്ടുണ്ട്. ഇതിനു പിന്നാലെയാണ് കുമരകം സെൻറ് ജോൺസ് ആറ്റാമംഗലം യാക്കോബായ സുറിയാനി പള്ളി വരെ വെള്ളത്തിലായത്.

ഇതോടെയാണ് കുമരകം പാറയ്ക്കൽ പരേതനായ അച്ചൻകുഞ്ഞിന്റെ മകൻ ബോബന്റെ (പി. എ. ചെറിയാൻ- 63) സംസ്‌കാര ചടങ്ങുകൾ മാറ്റി വച്ചിരിക്കുന്നത്. കനത്ത മഴയെ തുടർന്നു കുമരകവും പരിസര പ്രദേശങ്ങളും മുഴുവൻ വെള്ളത്തിൽ മുങ്ങിക്കിയക്കുകയാണ്. ഇതേ തുടർന്നു പള്ളിയും സെമിത്തേരിയും അടക്കം വെള്ളം നിറഞ്ഞു കവിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതേ തുടർന്നാണ് ശനിയാഴ്ച ഉച്ചയോടെ നടത്തേണ്ടിയിരുന്ന സംസ്‌കാരം മാറ്റി വച്ചത്. പള്ളിയിലെ സെമിത്തേരി അടക്കം വെള്ളത്തിൽ മുങ്ങിയതോടെ സംസ്‌കാരത്തിനു മറ്റൊരു സ്ഥലമില്ലാത്ത അവസ്ഥയായി. ഇതാണ് സംസ്‌കാരം മാറ്റി വയക്കാൻ ഇടയാക്കിയത്. സംസ്‌കാരം പിന്നിട് കുമരകം സെൻറ് ജോൺസ് ആറ്റാമംഗലം യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ നടത്തുമെന്നും ബന്ധുക്കൾ അറിയിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ.