video
play-sharp-fill
കൊവിഡ് ബാധിച്ചയാളുടെ സംസ്‌കാരം തടഞ്ഞ ബി.ജെ.പി കൗൺസിലർ ഊരാക്കുടുക്കിൽ: പല തവണ ചർച്ച നടത്തിയിട്ടും സമരത്തിൽ നിന്നും പിന്മാറാതെ നാട്ടുകാർ; സമരം എങ്ങിനെ അവസാനിപ്പിക്കണമെന്നറിയാതെ ബി.ജെ.പി

കൊവിഡ് ബാധിച്ചയാളുടെ സംസ്‌കാരം തടഞ്ഞ ബി.ജെ.പി കൗൺസിലർ ഊരാക്കുടുക്കിൽ: പല തവണ ചർച്ച നടത്തിയിട്ടും സമരത്തിൽ നിന്നും പിന്മാറാതെ നാട്ടുകാർ; സമരം എങ്ങിനെ അവസാനിപ്പിക്കണമെന്നറിയാതെ ബി.ജെ.പി

സ്വന്തം ലേഖകൻ

കോട്ടയം: കൊവിഡ് ബാധിച്ചയാളുടെ സംസ്‌കാരം തടഞ്ഞ ബി.ജെ.പിയുടെ കോട്ടയം നഗരസഭ കൗൺസിലർ വെട്ടിലായി. നാട്ടുകാരുടെ പ്രതിഷേധത്തിനു മുന്നിൽ നിന്നു ബി.ജെ.പിയുടെ വാർഡ് കൗൺസിലർ ടി.എൻ ഹരികുമാറാണ് വെട്ടിലായത്. സമരം നാലു മണിക്കൂറിലേറെ പിന്നിട്ടിട്ടും സമരം എങ്ങിനെ അവസാനിപ്പിക്കുമെന്നറിയാതെ കൗൺസിലർ വെട്ടിലായിരിക്കുകയാണ്. ജില്ലാ ഭരണകൂടം മുന്നോട്ടു വച്ച ധാരണ കൗൺസിലർ നാട്ടുകാരുമായി പങ്കുവച്ചെങ്കിലും ഈ ധാരണ അംഗീകരിക്കാൻ ഇതുവരെയും നാട്ടുകാർ തയ്യാറായിട്ടില്ല. ഇതോടെയാണ് കൗൺസിലർ ടി.എൻ ഹരികുമാർ വെട്ടിലായിരിക്കുന്നത്.

ചുങ്കത്ത് മരിച്ച വയോധികന്റെ മൃതദേഹം മുട്ടമ്പലം വൈദ്യുതി ശ്മശാനത്തിൽ സംസ്‌കരിക്കുന്നതിനെച്ചൊല്ലിയാണ് തർക്കവും സമരവുമുണ്ടായത്. കോവിഡ് ബാധിച്ച് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന ചുങ്കം സി.എം.എസ് കോളേജ് ഭാഗത്ത് നടുമാലിൽ ഔസേഫ് ജോർജിന് (83) ശനിയാഴ്ചയാണ് കോട്ടയം മെഡിക്കൽ കോളജിൽ വച്ച് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹം സംസ്‌കരിക്കാൻ ആദ്യം ചുങ്കത്തെ പള്ളി അധികൃതർ തയ്യാറായില്ല. തുടർന്നു മൃതദേഹവുമായി ആരോഗ്യ വകുപ്പ് അധികൃതരും, പൊലീസും, ജില്ലാ ഭരണകൂടവും സന്നദ്ധരായി എത്തിയപ്പോഴാണ് മൃതദേഹം സംസ്‌കരിക്കാൻ അനുവദിക്കില്ലെന്നാവശ്യപ്പെട്ട് നാട്ടുകാരും നഗരസഭ അംഗം ടി.എൻ ഹരികുമാറും രംഗത്ത് എത്തിയത്.

സംഭവം അറിഞ്ഞ് സ്ഥലത്ത് എത്തിയ നഗരസഭ അധികൃതർ ആദ്യ ഘട്ടത്തിൽ ചർച്ച നടത്തിയെങ്കിലും ഹരികുമാറും സമരക്കാരും വഴങ്ങിയില്ല. തുടർന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും, നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ സോനയും സ്ഥലത്ത് എത്തി. ഇതിനു ശേഷം നടത്തിയ ചർച്ചയിൽ മരിച്ച ഔസേപ്പിന്റെ മൃതദേഹം മാത്രം ഇവിടെ സംസ്‌കരിക്കാനും , ഇതിനു ശേഷം കൊവിഡ് ബാധിച്ച് ആരെങ്കിലും മരിച്ചാൽ ഇവരുടെ മൃതദേഹം ഇവിടെ സംസ്‌കരിക്കില്ലെന്നും നിലപാട് എടുത്തു. ചർച്ചയിൽ ഇത് അംഗീകരിച്ച കൗൺസിലർ വിഷയം നാട്ടുകാരുടെ മുന്നിൽ അവതരിപ്പിച്ചെങ്കിലും നാട്ടുകാർ ഇത് അംഗീകരിച്ചില്ല. ഇതോടെ സമരം ഇപ്പോഴും തുടരുകയാണ്.

സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ വാസവന്റെ നേതൃത്വത്തിൽ സി.പി.എം പ്രവർത്തകരും സ്ഥലത്ത് എത്തിയിട്ടുണ്ട്. സമരം ഇപ്പോഴും തുടരുകയാണ്.
ഒടുവിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഇടപെട്ട് നടത്തിയ ചർച്ചകൾക്ക് ഒടുവിൽ മുട്ടമ്പലം വൈദ്യുത ശ്മശാനത്തിൽ സംസ്‌കാരം നടത്തില്ലെന്നു തീരുമാനിച്ചു. മരിച്ചയാളുടെ മൃതദേഹം മോർച്ചറിയിൽ തന്നെ സൂക്ഷിക്കാനും. ജില്ലാ ഭരണകൂടം അടുത്ത ദിവസം സംസ്‌കാരം സംബന്ധിച്ചു തീരുമാനം എടുക്കുമെന്നും ധാരണയിലായി.