Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തിലൂടെ നയതന്ത്ര ബാഗേജ് വഴി ടൺ കണക്കിന് സ്വര്‍ണ്ണം കടത്തിയ കേസിൽ അറ്റാഷെയെയും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെയും കുടുക്കാൻ പര്യാപ്തമായ വീഡിയോ തെളിവുകൾ സ്വപ്നയുടെ കയ്യിൽ നിന്നും ലഭിച്ചതായാണ് സൂചന.

കേസിലെ രണ്ടാം പ്രതിയായ പ്രതിയായ സ്വപ്‌ന സുരേഷുമായി അടുത്ത് ഇടപെട്ടവരും സ്വപ്നയ്ക്ക് സഹായം ചെയ്തുവരുമായ വമ്പന്‍മാര്‍ വൈകാതെ കുടുങ്ങുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. സ്വപ്നയുമായി നടത്തിയ രഹസ്യ ഇടപാടുകളുടെയും മറ്റും വീഡിയോ അവര്‍ അറിയാതെ തന്നെ സ്വപ്‌ന റെക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ചിരുന്നുവെന്നാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദേശീയ അന്വേഷണ ഏജന്‍സി(എന്‍ ഐ എ) സ്വപ്‌നയില്‍ നിന്നും ഒരു ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡര്‍(ഡി വി ആര്‍) പിടിച്ചെടുത്തിട്ടുണ്ട്.

ഇതിനുള്ള നിര്‍ണ്ണായക തെളിവുകളുണ്ടെന്നാണ് അന്വേഷണ സംഘം നല്‍കുന്ന വിവരം. വീഡിയോയില്‍ യുഎഇ അറ്റാഷേ മുതല്‍ ഉന്നതര്‍ വരെ കുടുങ്ങിയെന്നാണ് പുറത്തുവരുന്ന സൂചനകള്‍. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ അടക്കമുള്ളവരുടെ ദൃശ്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുവെന്നാണ് ചില കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്.

അതേസമയം, ക​സ്റ്റം​സി​ല്‍ വന്‍ അ​ഴി​ച്ചു​പ​ണി. സ്വ​ര്‍​ണ​ക്ക​ട​ത്ത് അ​ന്വേ​ഷി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ സ്ഥ​ലം​മാ​റ്റി. പ്രി​വ​ന്‍റീ​വ് വി​ഭാ​ഗ​ത്തി​ലെ എ​ട്ട് ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് സ്ഥലം മാ​റ്റി​യ​ത്. ആ​റ് സൂ​പ്ര​ണ്ടു​മാ​രെ​യും ര​ണ്ട് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രെ​യും ക​സ്റ്റം​സി​ലേ​ക്ക് തിരികെ വിളിച്ചു. ഡെ​പ്യൂ​ട്ടേ​ഷ​ന്‍ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തി​നാ​ലാണ് ഉ​ദ്യോ​ഗ​സ്ഥ​രെ മാ​റ്റി​യ​തെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം.അ​തേ​സ​മ​യം, സ്ഥ​ലം മാ​റ്റ​പ്പെ​ട്ട​വ​ര്‍​ക്ക് പ​ക​ര​മാ​യി എ​ട്ട് ഉ​ദ്യോ​ഗ​സ്ഥ​രെ പ്രി​വ​ന്‍റീ​വി​ലേ​ക്ക് നി​യ​മി​ച്ചി​ട്ടു​