play-sharp-fill
ഇടുക്കി ജില്ലയിൽ ഇന്ന് 6 പേർക്ക് കൊവിഡ് ; ഇന്ന് ആർക്കും രോ​ഗമുക്തിയില്ല

ഇടുക്കി ജില്ലയിൽ ഇന്ന് 6 പേർക്ക് കൊവിഡ് ; ഇന്ന് ആർക്കും രോ​ഗമുക്തിയില്ല

സ്വന്തം ലേഖകൻ

തൊടുപുഴ: ഇടുക്കി ജില്ലയിൽ ഇന്ന് 6 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോ​ഗം സ്ഥിരീകരിച്ചവരിൽ ഒരാൾ ജൂൺ 23 ന് യുഎഇ യിൽ നിന്നും കൊച്ചിയിൽ എത്തിയ പാമ്പാടുംപാറ സ്വദേശി (34), ഇയാൾ നെടുങ്കണ്ടത്ത് കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഇയാളുടെ കൂടെ വന്ന എറണാകുളം പുല്ലേപ്പടി സ്വദേശിക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു.


ജൂൺ 21 ന് ഡൽഹിയിൽ നിന്നും വിമാനത്തിൽ കൊച്ചിയിൽ എത്തിയ കാമാക്ഷി സ്വദേശികളായ അമ്മയും (28) മകനും (5) . ഇവർ കൊച്ചിയിൽ നിന്നും ടാക്സിയിൽ കാമാക്ഷിയിൽ എത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ജൂൺ 20 ന് മുംബൈയിൽ നിന്നും ട്രെയിനിൽ കൊച്ചിയിൽ എത്തിയ മൂന്നാർ പള്ളിവാസൽ സ്വദേശിനി (63). ഇവർ കൊച്ചിയിൽ നിന്നും ടാക്സിയിൽ മൂന്നാറിലെത്തി ക്വാറന്റൈൻ സെന്ററിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജൂൺ 18 ന് പൂനയിൽ പോയി വന്ന കുമാരമംഗലം സ്വദേശി (34). ഇയാൾ പൂനയിലേക്ക് ചക്കയുമായി പോയ വാഹനത്തിൽ ഡ്രൈവറോടൊപ്പം ഉണ്ടായിരുന്നു. പിന്നീട് വാഴക്കുളത്ത് എത്തുകയും, അവിടെ നിന്നും ഓട്ടോയിൽ കുമാരമംഗലത്ത് വീട്ടിലെത്തി നിരീക്ഷണത്തിൽ കഴിഞ്ഞ് വരികയായിരുന്നു. ജൂൺ 26 ന് മുംബൈയിൽ നിന്നും എറണാകുളത്ത് ട്രെയിനിലെത്തിയ ഉപ്പുതറ ചീന്തലാർ സ്വദേശി (36). ഇയാൾ എറണാകുളത്തു നിന്നും ഭാര്യയോടും രണ്ടു മക്കളോടുമൊപ്പം ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഇടുക്കി സ്വദേശികളായ 51 പേരാണ് നിലവിൽ കൊവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. ഇതിൽ 4 പേർ കോട്ടയം ജില്ലയിൽ ചികിത്സയിലാണ്.