play-sharp-fill
ഉടമയുടെ വിയോഗമറിയാതെ അപ്പു നീരിൽ..! പാമ്പാടി രാജന്റെ ഉടമ റോബിറ്റ് മരിച്ചത് അറിയാതെ കൊമ്പൻ; മദപ്പാടിനെ തുടർന്നു തളച്ചിരിക്കുന്നതിനാൽ കൊമ്പന് പ്രിയപ്പെട്ട ഉടമയെ അവസാനമായി ഒരു നോക്ക് കാണാനാവില്ല

ഉടമയുടെ വിയോഗമറിയാതെ അപ്പു നീരിൽ..! പാമ്പാടി രാജന്റെ ഉടമ റോബിറ്റ് മരിച്ചത് അറിയാതെ കൊമ്പൻ; മദപ്പാടിനെ തുടർന്നു തളച്ചിരിക്കുന്നതിനാൽ കൊമ്പന് പ്രിയപ്പെട്ട ഉടമയെ അവസാനമായി ഒരു നോക്ക് കാണാനാവില്ല

തേർഡ് ഐ ബ്യൂറോ

കോട്ടയം: നാലു വയസുമുതൽ അപ്പു, റോബിറ്റിന്റെ കൈപിടിച്ചാണ് നടന്നത്. എന്നാൽ, ഉടമയായ റോബിറ്റിന്റെ മരണം പക്ഷേ, ആനപ്രേമികളുടെ പ്രിയപ്പെട്ട അപ്പുവായ പാമ്പാടി രാജൻ അറിഞ്ഞിട്ടില്ല. മദപ്പാടിന്റെ മൂർദ്ധന്യതയിൽ കെട്ടുംതറയിൽ നിൽക്കുകയാണ് കൊമ്പൻ പാമ്പാടി രാജനിപ്പോൾ. ഹൃദയാഘാതത്തെ തുടർന്നു ശനിയാഴ്ച രാത്രിയിലാണ് പാമ്പാടി രാജന്റെ ഉടമ സൗത്ത് പാമ്പാടി മൂടൻ കല്ലുങ്കൽ റോബിറ്റ് എം.തോമസ് (48) നിര്യാതനായത്.


റോബിറ്റിന്റെ ചെറുപ്പത്തിൽ ഏതാണ്ട് 1970 കളിലാണ് പാമ്പാടി മൂടങ്കല്ലിങ്കൽ കുടുംബത്തിന്റെ ഭാഗമായി രാജൻ എന്ന കുട്ടിക്കൊമ്പൻ എത്തുന്നത്. 25,000 രൂപ മാത്രം ചിലവഴിച്ച് കോടനാട്ടെ ആനവളർത്തൽ കേന്ദ്രത്തിൽ നിന്നും, മൂടങ്കല്ലുങ്കൽ ബേബിയെന്ന വ്യവസായിയാണ് കൊമ്പനെ പാമ്പാടിയിൽ എത്തിച്ചത്. നല്ല നാടൻ കൊമ്പനായി അവൻ വീട്ടുമുറ്റത്ത് കളിച്ചു വളർന്നു. കളിക്കൂട്ടുകാരായി റോബിറ്റും സഹോദരങ്ങളും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാലു സുന്ദരന്മാരായ സഹോദരന്മാരായാണ് ഇവർ മൂടങ്കല്ലുങ്കൽ കുടുംബത്തിൽ വളർന്നത്. ഈ സഹോദര ബന്ധം തന്നെ പാമ്പാടി രാജൻ എന്ന കുടുംബത്തിന്റെ അപ്പുവുമായി റോബിറ്റിനുണ്ടായിരുന്നു. ഏതു സംഘർഷാത്മക സാഹചര്യത്തിലും അപ്പു എന്ന റോബിറ്റിന്റെ ഒറ്റ വിളി മതിയായിരുന്നു പാമ്പാടി രാജൻ എന്ന കേരളത്തിലെ ഏറ്റവും വലിയ കൊമ്പനെ നിയന്ത്രിച്ചു നിർത്താൻ. ഈ വിളിയാണ് ഇല്ലാതായത്.

ആനയുടെ ഉടമയില്ലാതായതോടെ കൊമ്പൻ ഇപ്പോൾ തനിയെ കെട്ടുംതറയിൽ നിൽക്കുകയാണ്. മദപ്പാടിന്റെ കാലമായതിനാൽ ആന ആരെയും അടുത്തേയ്ക്കു അടുപ്പിക്കുന്നതുമില്ല. ഈ സാഹചര്യത്തിൽ ഉടമയുടെ വിയോഗം അറിയിക്കാനോ, അവസാനമായി പ്രിയപ്പെട്ട സഹോദരനെ ഒരു നോക്കു കാണാനോ പാമ്പാടി രാജൻ സാധിക്കുന്നില്ല. ഇദ്ദേഹത്തിന്റെ സംസ്‌കാരം ജൂലായ് ആറ് തിങ്കളാഴ്ച വൈകിട്ട് നാലിനു സൗത്ത് പാമ്പാടി സെന്റ് തോമസ് വലിയ പള്ളിയിൽ നടക്കും.