
തേർഡ് ഐ ബ്യൂറോ
കോട്ടയം: വിദേശത്തു നിന്നും എത്തി ക്വാറന്റൈനിൽ കഴിയുന്നതിനിടെ അസ്വസ്ഥത ബാധിച്ച് മരിച്ച മഞ്ജുനാഥിന് കൊവിഡ് ഇല്ലെന്നു സ്ഥിരീകരിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ ശ്രവ പരിശോധനയിലാണ് ഇദ്ദേഹത്തിന് കൊവിഡ് ഇല്ലെന്നു സ്ഥിരീകരിച്ചത്. എന്നാൽ, ക്വാറന്റൈനിൽ കഴിയുന്നതിനിടെ വീടിനുള്ളിൽ കുഴഞ്ഞു വീണ മഞ്ജുനാഥിന് കൃത്യ സമയത്ത് ചികിത്സ ലഭിച്ചില്ലെന്നു ആരോപിച്ച് ബന്ധുക്കൾ രംഗത്ത് എത്തുകയും ചെയ്തിട്ടുണ്ട്.
വ്യാഴാഴ്ച രാത്രി പത്തു മണിയോടെയാണ് കോട്ടയം കുറുമുള്ളൂർ കല്ലമ്പാറ മനോഭവനിൽ മഞ്ജുനാഥ് (39) ക്വാറന്റൈനിൽ കഴിയുന്ന തറവാട് വീടിനുള്ളിൽ കുഴഞ്ഞു വീണു മരിച്ചത്. വൈകിട്ട് നാലു മണിയോടെ കുഴഞ്ഞു വീണ മഞ്ജുവിനെ മഞ്ജുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്നു മണിക്കൂർ കഴിഞ്ഞാണ് ചികിത്സ ലഭിച്ചത് എന്ന് ആരോപണം ഉയർന്നിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊവിഡ് നിരീക്ഷണത്തിൽ ഇരുന്നതിനാലാണ് മഞ്ജുനാഥിന് കൊവിഡ് പരിശോധന നടത്തിയത്. എന്നാൽ, ശ്രവ സാമ്പിൾ ശേഖരിച്ചു നടത്തിയ പരിശോധനയിൽ മഞ്ജുനാഥിന് കൊവിഡ് ഇല്ലെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. തുടർന്നു, മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടു നൽകും.
എന്നാൽ, മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർക്കുണ്ടായ ചികിത്സാ പിഴവിൽ ബന്ധുക്കൾ പരാതി നൽകുമെന്നു അറിയിച്ചിട്ടുണ്ട്.