play-sharp-fill
ആവശ്യമുള്ള മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ പoന സൗകര്യം ഉറപ്പാക്കണം : തിരുവഞ്ചൂർ രാധാകൃഷ്ണൻ

ആവശ്യമുള്ള മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ പoന സൗകര്യം ഉറപ്പാക്കണം : തിരുവഞ്ചൂർ രാധാകൃഷ്ണൻ

സ്വന്തം ലേഖകൻ

കോട്ടയം : സംസ്ഥാനത്തെ സ്കൂൾ കുട്ടികൾക്കുള്ള ഓൺലൈൻ പoനത്തിൻ്റെ രണ്ടാം ഘട്ടം തിങ്കളാഴ്ച ആരംഭിക്കുന്നതിന് മുൻപ് മുഴുവൻ കുട്ടികൾക്കും വിക്ടേഴ്സ് ചാനലിൽ ക്ലാസ്സുകൾ കാണാനുള്ള സൗകര്യം വിദ്യാഭ്യാസ വകുപ്പ് ഉറപ്പു വരുത്തണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ആവശ്യപ്പെട്ടു.


സ്മാർട്ട് കോട്ടയം എന്ന പേരിൽ കോട്ടയം മണ്ഡലത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഓൺലൈൻ പഠനകേന്ദ്രങ്ങൾ ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടന്നുവരികയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏതെങ്കിലും പ്രദേശങ്ങളിൽ ഓൺലൈൻ പഠനകേന്ദ്രങ്ങൾ ആവശ്യമുണ്ടെങ്കിൽ അതിനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്തു തരുമെന്നും അറിയിച്ചു.

പദ്ധതിയുടെ ഡയറക്ടറായി എയ്ഡഡ് പ്രൈമറി അദ്ധ്യാപക ബാങ്ക് പ്രസിഡൻ്റ് എബിസൺ കെ.ഏബ്രഹാമിനെ ചുമതലപ്പെടുത്തി. കോട്ടയം പട്ടണത്തിലെ ഓൺലൈൻ പഠന കേന്ദ്രം
എയ്‌ഡഡ്‌ പ്രൈമറി അദ്ധ്യാപക സഹകരണസംഘം ഹാളിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു.

സംഘം പ്രസിഡന്റ് എബിസൺ കെ.ഏബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കെ.പി.എസ്.റ്റി.എ സംസ്ഥാന സെക്രട്ടറി ജോൺസൺ സി. ജോസഫ്, സംസ്ഥാന കമ്മറ്റിയംഗം ജേക്കബ് ചെറിയാൻ, സംഘം വൈസ് പ്രസിഡണ്ട് ജയകുമാർ പി ആർ, സെക്രട്ടറി ജയപ്രകാശ് കെ നായർ, സാബു മാത്യു തുടങ്ങിയവർ സംസാരിച്ചു.

തിങ്കളാഴ്ച മുതൽ എൽ.സി.ഡി പ്രൊജക്ടർ ഉപയോഗിച്ച് ബിഗ് സ്‌ക്രീനിൽ 1 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് പ്രസ്തുത ഓൺലൈൻ പഠന സൗകര്യം കോട്ടയം എയ്‌ഡഡ്‌ പ്രൈമറി അദ്ധ്യാപക സഹകരണ സംഘം ഹാളിൽ ലഭ്യമാണ്.