കൊറോണ പ്രതിരോധം: ലോക്ക് ഡൗൺ ജൂൺ 30 വരെ നീട്ടി; നിയന്ത്രണം കണ്ടെയ്മെന്റ് മേഖലകളിൽ മാത്രം; ആരാധനാലയങ്ങളും ഹോട്ടലുകളും ജൂൺ എട്ടു മുതൽ തുറക്കാനും അനുമതി
തേർഡ് ഐ ബ്യൂറോ
ന്യൂഡൽഹി: രാജ്യത്ത് അഞ്ചാം ഘട്ട ലോക്ക് ഡൗൺ ജൂൺ 30 വരെ നീട്ടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. എന്നാൽ, അഞ്ചാം ഘട്ട ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ നൽകാൻ തീരുമാനിച്ചിട്ടുണ്ട്. കണ്ടെയ്മെന്റ് സോണുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ശേഷം മറ്റു സ്ഥലങ്ങളിൽ ഇളവ് അനുവദിക്കുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. ജൂൺ എട്ടിനു ചേരുന്ന ഉന്നത അധികാര സമിതി യോഗത്തിനു ശേഷം കൂടുതൽ ഇളവുകൾ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന.
ഓരോ പ്രദേശത്തെയും രോഗത്തിന്റെ സാധ്യതകൾ അടക്കമുള്ളവ പരിശോധിച്ച ശേഷമാവും ലോക്ക് ഡൗൺ കൂട്ടണമോ ഇളവുകൾ നൽകണമോ എന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകുക. ഷോപ്പിംങ് മാളുകളും, ഹോട്ടലുകളും റസ്റ്റോറണ്ടുകളും തുറക്കുന്നത് സംബന്ധിച്ചു ജൂൺ എട്ടിനു ശേഷം ചേരുന്ന യോഗത്തിൽ തീരുമാനം ഉണ്ടാകും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹോട്ടലുകളും ഷോപ്പിംങ്മാളുകളും ജൂൺ എട്ടു മുതൽ തുറന്നു പ്രവർത്തിക്കുന്നതിനു അനുവാദം നൽകുന്ന കാര്യം പരിഗണിച്ചേയ്ക്കുമെന്നാണ് എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നത്. ഹോട്ടലുകളും ഷോപ്പിംങ് മാളുകളും ജൂൺ എട്ടു മുതൽ തുറന്നു പ്രവർത്തിക്കുന്നതിനും, ആളുകൾക്ക് ഇരുന്നു ഭക്ഷണം കഴിക്കുന്നതിനും അനുവാദം നൽകുന്നതിനും തീരുമാനം ആയിട്ടുണ്ട്. ഇത്തരത്തിൽ തീരുമാനം എടുക്കുന്നതിനു സംസ്ഥാന സർക്കാരുകൾക്കു അനുവാദം നൽകിയിട്ടുണ്ട്.
ഇതോടൊപ്പം ആരാധനാലയങ്ങളും തുറന്നു നൽകുന്ന കാര്യവും കേന്ദ്ര – ആഭ്യന്തര ആരോഗ്യ മന്ത്രാലയം ആലോചിക്കുന്നുണ്ട്.
സ്കൂളുകളും കോളേജുകളും ജൂൺ 30 വരെ തുറക്കാൻ സാധിക്കില്ലെന്നാണ് ലഭിക്കുന്ന വിവരം. ഏതെങ്കിലും തരത്തിൽ ആൾക്കൂട്ടം ഉണ്ടാകുന്ന സ്ഥലങ്ങളിൽ ഒന്നും തന്നെ അനുവാദം നൽകാൻ സാധിക്കില്ലെന്നാണ് കേന്ദ്ര സർക്കാർ തീരുമാനം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇപ്പോൾ വേനൽ അവധി തുടങ്ങുകയാണ്. ഈ സാഹചര്യത്തിൽ ലോക്ക് ഡൗണിൽ വിദ്യാഭ്യാസം മുടങ്ങും എന്ന പ്രതിസന്ധിയും പ്രശ്നവുമില്ല.