ഓൺലൈൻ അധ്യയനത്തിൽ നിർദ്ദന വിദ്യാർത്ഥികൾ അവഗണിക്കപ്പെടാതിരിക്കുവാൻ സ്മാർട്ട് ഫോണുകൾ സൗജന്യമായി നൽകണം: യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി സിജോ ജോസഫ്
സ്വന്തം ലേഖകൻ
കോട്ടയം : സംസ്ഥാനത്ത് സ്കൂളുകളിൽ ജൂൺ ഒന്ന് മുതൽ ഓൺലൈൻ അധ്യയനം ആരംഭിക്കാനിരിക്കേ നിരവധി നിർദ്ദനരായ കുട്ടികൾക്ക് ഈ സൗകര്യങ്ങൾ അപ്രാപ്യമാണെന്നും ഇവർക്ക് സൗജന്യമായി സ്മാർട്ട് ഫോണുകൾ നൽകാൻ സർക്കാർ തയ്യാറാവണമെന്ന് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി സിജോ ജോസഫ് ആവശ്യപ്പെട്ടു.
സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള മാതാപിതാക്കൾ ഇക്കാര്യത്തിൽ മാനസീക സംഘർഷം അനുഭവിക്കുന്നുണ്ടെന്നും.. മൊബൈൽ ഫോൺ വിതരണക്കാർ അവസരം മുതലെടുത്ത് സ്മാർട്ട് ഫോണുകളുടെ വില അനിയന്ത്രിതമായി ഉയർത്തിയെന്നും സർക്കാർ അടിയന്തരമായി ഇക്കാര്യത്തിൽ ഇടപെടണമെന്നും സിജോ ജോസഫ് ആവശ്യപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിലവിൽ നഗരമേഖലകളിൽ മാത്രമാണ് സ്മാർട്ട് ഫോണുകളുടെ വിപണനം നടക്കുന്നത്. വേണ്ടത്ര സ്റ്റോക്ക് ഇല്ല എന്ന മറുപടിയാണ് ഗ്രാമീണ മേഖലകളിലുള്ള വ്യാപാരികൾക്ക് ലഭിക്കുന്നത്.
അതിനാൽ തന്നേ സാധാരക്കാർക്ക് വിപണിയിൽ നിന്ന് സ്മാർട്ട് ഫോണുകൾ ലഭ്യമാകുന്നില്ല എന്ന വ്യാപകമായ ആക്ഷേപം ഉയർന്നിട്ടുണ്ട്. സ്കൂളുകളിൽ അധ്യയനം ജൂൺ ഒന്ന് മുതൽ ആരംഭിക്കുമ്പോൾ അർഹരായ വിദ്യർത്ഥികൾക്ക് സ്മാർട്ട് ഫോണുകൾ സൗജന്യമായി ലഭ്യമാക്കണമെന്ന് സിജോ ജോസഫ് ആവശ്യപ്പെട്ടു.