സംസ്ഥാനത്ത് ഇന്ന് 62 കൊറോണക്കേസ്: രോഗികളുടെ എണ്ണത്തിൽ വർദ്ധന: കോട്ടയത്ത് ഒരാൾക്ക് കൂടി കോവിഡ്
സ്വന്തം ലേഖകൻ
കോട്ടയം : സംസ്ഥാനത്ത് ഇന്ന് 62 പേർക്ക് കൊറോണ. കോട്ടയം ജില്ലയില്‍ ഒരാൾക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ രോഗബാധിതരുടെ എണ്ണം 20 ആയി.
പാലക്കാട് 17 കേസും , കണ്ണൂർ ഏഴ് , തൃശൂർ ആറ് , പത്തനംതിട്ട ആറ് , മലപ്പുറം , തിരുവനന്തപുരം അഞ്ച് വീതം , കാസർകോട് , എറണാകുളം നാല് വീതം , ആലപ്പുഴ മൂന്ന് എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള രോഗികളുടെ കണക്ക്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
33 പേർ വിദേശത്തു നിന്നും എത്തിയതാണ്. 23 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ്.
മുംബൈയില്‍നിന്നും മെയ് 24ന് സ്വകാര്യ വാഹനത്തില്‍ എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന അയര്‍ക്കുന്നം സ്വദേശിനിയായ പെണ്‍കുട്ടി(14)ക്കാണ് രോഗം ബാധിച്ചത്.
മുംബൈയില്‍നിന്നും മാതാപിതാക്കള്‍ക്കും സഹോദരനുമൊപ്പം എത്തിയ കുട്ടിക്ക് പനി ബാധിച്ചതിനെത്തുടര്‍ന്നാണ് സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചത്.
കോവിഡ് അവലോകന യോഗത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി വിശദീകരണം. സംസ്ഥാനത്ത് ഇന്ന് 22 സ്ഥലങ്ങൾ ഹോട്ട്സ്പോട്ട് ആയി. സംസ്ഥാനത്ത് 100 ടെസ്റ്റ് നടത്തുമ്പോൾ 1.7 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
രോഗ വ്യാപനം കൂടുന്ന സ്ഥലങ്ങളിൽ ട്രിപ്പിൾ ലോക് ഡൗൺ ആലോചിക്കുമെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ അറിയിച്ചു.