play-sharp-fill
ഹെൽമറ്റ് ഇല്ലാതെ സ്‌കൂട്ടറിലെത്തിയ സുന്ദരിയോട് സിഐയുടെ ശൃംഗാരം: ഫോൺ നമ്പർ വാങ്ങിയ സി.ഐ സ്ഥിരം വിളിയായി; പെറ്റി ഒഴിവാക്കാൻ ക്വാർട്ടേഴ്‌സിലെ മുറിയിൽ മുല്ലപ്പൂ വച്ചു ക്ഷണിച്ചു; ഹർഷിത അട്ടല്ലൂരിയുടെ ഇടപെടലിൽ സിഐയുടെ പണി തെറിച്ചു

ഹെൽമറ്റ് ഇല്ലാതെ സ്‌കൂട്ടറിലെത്തിയ സുന്ദരിയോട് സിഐയുടെ ശൃംഗാരം: ഫോൺ നമ്പർ വാങ്ങിയ സി.ഐ സ്ഥിരം വിളിയായി; പെറ്റി ഒഴിവാക്കാൻ ക്വാർട്ടേഴ്‌സിലെ മുറിയിൽ മുല്ലപ്പൂ വച്ചു ക്ഷണിച്ചു; ഹർഷിത അട്ടല്ലൂരിയുടെ ഇടപെടലിൽ സിഐയുടെ പണി തെറിച്ചു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തലസ്ഥാനത്ത് ഹെൽമറ്റില്ലാതെ സ്‌കൂട്ടറിൽ എത്തിയ യുവതിയോട് ആളും തരവും നോക്കാതെ ഫോൺ നമ്പർ വാങ്ങി ശൃംഗരിക്കാൻ നോക്കിയ സിഐയുടെ തൊപ്പി തെറിച്ചു. ഹെൽമറ്റ് ഇല്ലാതെ സ്‌കൂട്ടറിൽ എത്തിയ യുവതിയെയാണ് സിഐ വഴിയിൽ തടഞ്ഞു നിർത്തി ഫോൺ നമ്പർ വാങ്ങുകയും, പിഴ അടയ്ക്കാതിരിക്കാൻ രാത്രിയിൽ മുല്ലപ്പൂ ഇട്ട് അലങ്കരിച്ച തന്റെ ക്വാർട്ടേഴ്‌സിലേയ്ക്കു എത്തുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. സംഭവം പരാതിയായി എത്തിയതിനു പിന്നാലെ ഇദ്ദേഹത്തെ സർവീസിൽ നിന്നും സസ്‌പെന്റ് ചെയ്യുകയും ചെയ്തു.

കഴിഞ്ഞ ദിവസം തലസ്ഥാന നഗരത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. യുവതി സ്‌കൂട്ടറിൽ വരുന്നതിനിടെയാണ് പൊലീസിന്റെ വാഹന പരിശോധന കണ്ടത്. തുടർന്നു, സി.ഐ വാഹനത്തിന് കൈകാട്ടി നിർത്തി. തുടർന്നു, ഇവർ വാഹന പരിശോധന നടത്തുന്ന ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടു. ഇത്തരത്തിൽ സിഐയുടെ മുന്നിൽ എത്തിയ യുവതിയോട് മൊബൈൽ നമ്പർ വാങ്ങിയ ശേഷം ഇദ്ദേഹം വിട്ടയച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട്, എല്ലാ ദിവസവും വൈകിട്ട് യുവതിയുടെ ഫോണിലേയ്ക്കു സിഐയുടെ വിളി സ്ഥിരമായി എത്തുകയായിരുന്നു. ഹെൽമറ്റ് വച്ചതിന് ഫൈൻ അടയ്‌ക്കേണ്ടെന്നും, മുല്ലപ്പൂ വച്ച് അലങ്കരിച്ച തന്റെ ക്വാർട്ടേഴ്‌സിലെ മുറിയിലേയ്ക്കു എത്തിയാൽ ഫൈനും കേസും പൂർണമായും ഒഴിവാക്കി നൽകാമെന്നും സിഐ അറിയിച്ചു. ഇതേ തുടർന്നാണ് സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചത്.

ഇക്കാര്യം ചൂണ്ടിക്കാട്ടി വീട്ടമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വീട്ടമ്മ ഫോൺ സംഭാഷണം ഉൾപ്പെടെ വെച്ച് ഐജി ഹർഷിത അത്തല്ലൂരിക്ക് പരാതി നൽകുകയായിരുന്നു. പരാതിയിലെ ആരോപണം പ്രാഥമിക അന്വേഷണത്തിൽ തന്നെ ശരിയെന്ന് തെളിഞ്ഞു. ഇതിനെ തുടർന്ന് സിഐ രാജ് കുമാറിനെ സസ്‌പെൻഡ് ചെയ്യാൻ ഐജി ഹർഷിത അത്തല്ലൂരി തീരുമാനിക്കുകയായിരുന്നു.