play-sharp-fill
കെ.എസ്.ആർ.ടി.സി ബസുകൾ ഓടിത്തുടങ്ങി: സ്വകാര്യ ബസുകൾ രണ്ടു ദിവസത്തിനുള്ളിൽ; ജില്ല സാധാരണ ഗതിയിലേയ്ക്കു മടങ്ങിയെത്തുന്നു: അതീവ ജാഗ്രതയിൽ ജില്ല

കെ.എസ്.ആർ.ടി.സി ബസുകൾ ഓടിത്തുടങ്ങി: സ്വകാര്യ ബസുകൾ രണ്ടു ദിവസത്തിനുള്ളിൽ; ജില്ല സാധാരണ ഗതിയിലേയ്ക്കു മടങ്ങിയെത്തുന്നു: അതീവ ജാഗ്രതയിൽ ജില്ല

തേർഡ് ഐ ബ്യൂറോ

കോട്ടയം: ലോക്ക് ഡൗണിന്റെ നാലാം ഘട്ടത്തിൽ ഇളവുകൾ ലഭിച്ചതോടെ ജില്ലയിൽ കെ.എസ്.ആർ.ടി.സി ബസുകൾ ഓടിത്തുടങ്ങി. ബസുകൾ ഇറങ്ങിയെങ്കിലും ആളുകളുടെ എണ്ണം പേരിന് മാത്രമാണ് കോട്ടയത്ത് ഉള്ളത്. ഗ്രാമീണ മേഖലയിലേയ്ക്കു ഓർഡിനറി ആയാണ് സർവീസുകൾ കൂടുതലും നടത്തുന്നത്.

ജില്ലയിൽ 53 ദിവസങ്ങൾക്കുശേഷം കെ.എസ്.ആർ.ടി.സി ബസുകൾ ഓടിത്തുടങ്ങിയെങ്കിലും യാത്രക്കാർ തീരെക്കുറവാണെന്നാണ് കാണുന്നത്. കോട്ടയം ഡിപ്പോയിൽ നിന്നും ഇന്ന് രാവിലെ പത്തുമണിവരെ 17 സർവീസുകളാണ് നടത്തിയത്. വൈക്കം, പാലാ, മുണ്ടക്കയം, ചങ്ങനാശേരി റൂട്ടുകളിലാണ് കൂടുതലും സർവീസ് നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ ഡിപ്പോകളിൽ നിന്നുള്ള ബസുകളും കോട്ടയത്തേക്ക് സർവീസ് നടത്തി. എന്നാൽ, ഏതാനും ചില സ്വകാര്യ ബസുകളെ സർവീസ് നടത്താൻ തയാറായിട്ടുള്ളു. നിലവിലുള്ള ചർജിന്റെ ഇരട്ടിയാണ് ഇപ്പോൾ വസൂലാക്കുന്നത്. നിശ്ചിത അകലം പാലിച്ചാണ് ബസുകളിൽ ഇരുത്തുന്നത്. കൂടാതെ മാസ്‌ക് ധരിക്കാത്തവരെ ബസിൽ കയറാൻ അനുവദിച്ചില്ല.

ദീർഘദൂര സർവീസ് ഇല്ലാത്തതിനാലാണ് യാത്രക്കാർ കുറയുന്നതെന്ന് കോട്ടയം ഡിപ്പോ അധികൃതർ വ്യക്തമാക്കി. വരും ദിവസങ്ങളിൽ ഈ സ്ഥിതി മാറുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

ഇന്ന് രാവിലെ കോട്ടയം ടൗണിൽ നല്ല തിരക്കായിരുന്നു. പൊലീസുകാർ ഏറെക്കുറെ റോഡുകളിൽ നിന്നും അപ്രത്യക്ഷമായി. കോട്ടയം സസ്യമാർക്കറ്റിലും മത്സ്യ മാർക്കറ്റിലും പതിവിലും കൂടുതൽ ആളുകൾ എത്തി. സ്വകാര്യ കാറുകളിലും ബൈക്കുകളിലുമാണ് കൂടുതൽ ആളുകളും എത്തിയത്. ഓട്ടോ റിക്ഷകളും ഇന്ന് കൂടുതലായി റോഡിലിറങ്ങി.

അതേസമയം കൊവിഡ്-19 ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ കഴിയുന്നത് മൂന്നു പേരാണ്. എന്നാൽ, കോരുത്തോട് പഞ്ചായത്തിനെ ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചത് ജില്ലയ്ക്ക് തിരിച്ചടിയായി. മഹാരാഷ്ട്രയിൽ നിന്ന് കോരുത്തോട് പഞ്ചായത്തിലെ മടുക്കയിലെ വീട്ടിലെത്തിയ യുവാവിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.

മഹാരാഷ്ട്രയിൽ നിന്ന് സുഹൃത്തുക്കൾക്കൊപ്പമാണ് ഇയാൾ നാട്ടിലെത്തിയത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന ഒരു സുഹൃത്ത് പാലക്കാട് ഇറങ്ങി. ഇയാൾക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇയാളും ആശുപത്രിയിലാണ്.

289 പേർക്ക് ക്വാറന്റൈൻ നിർദ്ദേശിച്ചതോടെ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 3425 ആയി ഉയർന്നു. വിദേശ രാജ്യങ്ങളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ് ക്വാറന്റൈനിൽ കഴിയുന്നത്.

അതീവ ജാഗ്രതയിൽ തന്നെയാണ് ജില്ലയിൽ കാര്യങ്ങൾ മുന്നോട്ടു പോകുന്നത്. ജില്ലയിലെ സാഹചര്യം കൃത്യമായി വിലയിരുത്തിയിട്ടുമുണ്ട്. വിദേശത്തു നിന്നും എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടാകാതിരിക്കാനുള്ള ജാഗ്രതയാണ് അധികൃതർ പുലർത്തുന്നത്.