വെട്ടിയ മുടി വീട്ടിൽ കൊണ്ടു പോകണം..! മുഖപരിചയമില്ലാത്തവരുടെ മുടി വെട്ടില്ല; ടവലോ തുണിയോ കയ്യിൽ കരുതണം; കൊവിഡ് കാലത്ത് കർശന നടപടിയുമായി ബാർബർമാർ
തേർഡ് ഐ ബ്യൂറോ
കൊച്ചി: സംസ്ഥാനത്ത് ലോക്ക് ഡൗൺ തുടങ്ങിയപ്പോൾ മുതൽ ഏറ്റവും കൂടുതൽ ദുരിതം അനുഭവിച്ച ഒരു വിഭാഗമാണ് ബാർബർമാരും ബ്യൂട്ടീഷ്യൻമാരും…! കൊവിഡിൽ ഒരുകാലത്തും ഇവരുടെ സ്ഥാപനങ്ങൾ തുറക്കാനാവില്ലെന്ന നിലപാടാണ് ആദ്യ ഘട്ടം മുതൽ സർക്കാരുകൾ സ്വീകരിച്ചത്. ഏറ്റവും ഒടുവിൽ നാലാം ഘട്ടത്തിൽ ബാർബർ ആൻഡ് ബ്യൂട്ടീഷ്യൻ ഷോപ്പുകൾ തുറക്കാൻ സർക്കാർ അനുവാദം നൽകുകയും ചെയ്തു. കടുത്ത നിബന്ധനകളോടെയാണ് ഇവരുടെ സ്ഥാപനങ്ങൾ തുറക്കാൻ അനുവാദം നൽകിയത്. എന്നാൽ, അതിലേറെ നിയന്ത്രണങ്ങൾ സ്വയം ഏർപ്പെടുത്തിയാണ് ഇപ്പോൾ സംസ്ഥാനത്തെ ബാർബർ ആൻഡ് ബ്യൂട്ടീഷ്യൻ സ്ഥാപനങ്ങൾ ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്.
കൊല്ലം ജില്ലയിലെ ബാർബർ ആൻഡ് ബ്യൂട്ടീഷ്യൻ അസോസിയേഷനാണ് ബുധനാഴ്ച മുതൽ കടകൾ തുറക്കുമ്പോൾ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങുന്നത്.
ബാർബർ ഷോപ്പിൽ സേവനത്തിനായി എത്തുന്നവർ വെട്ടിയ മുടി വീട്ടിൽ കൊണ്ടു പോയി സംസ്കരിക്കണമെന്ന നിലപാടാണ് അസ്സോസിയേഷൻ സ്വീകരിച്ചിരിക്കുന്നത്. മാത്രമല്ല ഹെയർ കട്ടിംഗ്, ഷേവിങ് തുടങ്ങിയവയ്ക്കായി ഷോപ്പിലേക്ക് വരുന്നവർ വൃത്തിയുള്ള തുണി, ടവൽ തുടങ്ങിയവ കൊണ്ടു വരികയും വേണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിർബന്ധമായും മാസ്ക് ധരിക്കണമെന്നും പനി, ചുമ, ജലദോഷം തുടങ്ങിയ അസുഖങ്ങൾ ഉള്ളവർക്കു സേവനം നൽകില്ലെന്നും സംഘടന അറിയിച്ചിട്ടുണ്ട്. ഇത് കൂടാതെ സേവനത്തിനായി വരുന്നവർ വ്യക്തി ശുചിത്വം പാലിക്കണം. സംഘടന പറയുന്നു.
അപരിചിതർ ആയവർക്ക് സേവനം ലഭിക്കില്ല. ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ ചൊവ്വാഴ്ചകളിൽ ഷോപ്പുകൾ തുറന്ന് പ്രവർത്തിക്കുമെന്നും കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷ്യൻ ഫെഡറേഷൻ പ്രസിഡന്റ് കുരീപ്പുഴ മോഹനനും സെക്രട്ടറി പ്രദീപ് തേവലക്കരയും വ്യക്തമാക്കി.
സ്വയം നിയന്ത്രമങ്ങൾ ഏർപ്പെടുത്തി തന്നെ പ്രവർത്തിക്കുന്നതിനാണ് അസോസിയേഷൻ ഇപ്പോൾ തീരുമാനം എടുത്തിരിക്കുന്നത്. ഇത് ഫലത്തിൽ അംഗങ്ങൾക്ക് തന്നെയാണ് ഏറെ ഗുണം ചെയ്യുക.