ഇന്നു മുതൽ കെ.എസ്.ആർടി.സി ബസുകൾ ഓടും; സ്വകാര്യ ബസുകൾ വൈകും; മാസ്ക് ഇല്ലെങ്കിൽ ബസിൽ കയറാനാവില്ല; മിനിമം ചാർജ് 12 രൂപ..!
തേർഡ് ഐ ബ്യൂറോ
കോട്ടയം: ജില്ലയ്ക്കുള്ളിലെ ബസ് സർവീസുകൾ ഇന്നു മുതൽ ആരംഭിക്കും. അണു വിമുക്തമാക്കിയ ബസുകളിൽ യാത്രക്കാർ നിർബന്ധമായും മാസ്ക് ധരിക്കണം എന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. മാസ് ഇല്ലാത്തവരെ ബസിൽ കയറാൻ അനുവദിക്കുകയുമില്ല.
ജില്ലയ്ക്കുള്ളിലെ ഹ്രസ്വദൂര സർവീസുകളാണ് ആദ്യ ദിവസം നടത്തുക. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെയാണ് സർവീസ്. ഇരട്ടി ടിക്കറ്റ് ചാർ്ജാണ് ഈടാക്കുന്നത്. മിനിമം ചാർജായിരുന്ന് എട്ട് രൂപ 12 രൂപയായിരിക്കും. ബസ് സർവീസ് നടത്തുന്നതിനായി നിയോഗിച്ചിരിക്കുന്ന ജീവനക്കാർക്ക് മാസ്കും സാനിറ്റൈസറും നിർബന്ധമാക്കിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മാസ്ക്ക് ധരിക്കാത്ത ആരെയും ബസുകളില്‍ കയറ്റരുതെന്നു ജീവനക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്. അണുനശീകരണം നടക്കിയ ബസുകൾ മാത്രമാവും സർവീസിനായി ഉപയോഗിക്കുക. സർവീസിനു ശേഷം തിരികെ എത്തുന്ന ബസുകളും സമ്പൂർണമായും അണുവിമുക്തമാക്കും. യാത്രക്കാർ് ജീവനക്കാർ് തുടങ്ങിയവര്‍ നിരന്തരം സ്പർ്ശിക്കുന്ന ബസിന്റെ വാതിൽ, സീറ്റ് ഹാന്ഡിൽ്, സീറ്റുകൾ്, ഹെഡ് റെസ്റ്റുകൾ്, വീൻഡോ സൈഡ് ബാറുകൾ്, ഫുഡ്ബോർ്ഡിലെ കമ്പികൾ്, ലഗേജ് ക്യാരറുകൾ് ഉൾ്പ്പെടെയുള്ളവ തുടച്ച് വൃത്തിയാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. ബസുകൾ് അണുവിമുക്തമാക്കുന്നത് സംബന്ധിച്ച് രജിസ്റ്റർ പാലിക്കണം.
പ്രധാന ഡിപ്പോയായ കോട്ടയത്ത് നിന്നും 17 ബസുകളാണ് സർവീസ് നടത്തുക. ചങ്ങനാശേരി, മുണ്ടക്കയം, ഈരാറ്റുപേട്ട, വൈക്കം മേഖലകളിലേക്കാണ് കൂടുതൽ ബസുകളും.
പാലായിൽ നിന്നും വിവിധ സ്ഥലങ്ങളിലേയ്ക്ക് 14 ബസുകളുണ്ട്. പാ-അയർ്ക്കുന്നം- കോട്ടയം റൂട്ടിൽ മൂന്നും പാലാ-ഏറ്റുമാനൂർ-കോട്ടയം റൂട്ടിൽ അഞ്ചും ബസുകൾ് സർവീസ് നടത്തും. പാലാ- പൊൻ്കുന്നം -മുണ്ടക്കയം റൂട്ടിലും പാലാ-വൈക്കം റൂട്ടിലും മൂന്ന് വീതം ബസുകൾ സർവീസ് നടത്തുന്നുണ്ട്.
എന്നാൽ, കൺസഷൻ പ്രശ്നത്തിന്റെ കാര്യത്തിലും, യാത്രക്കാരുടെ എണ്ണത്തിന്റെ കാര്യത്തിലും ട്രിപ്പിന്റെ സമയത്തിലും തീരുമാനം ഉണ്ടാകും വരെ ജില്ലയിൽ ബസുകൾ സർവീസ് നടത്തില്ലെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ അസോസിയേഷന്റെ തീരുമാനം.