play-sharp-fill
ലോക്ക് ഡൗണിൽ കുടിക്കാതെ ഇരിക്കാനാവില്ല: വീടിനുള്ളിൽ ചാരായം വാറ്റിയ മൂന്നു പ്രതികൾ പിടിയിൽ; ചാരായവും വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു

ലോക്ക് ഡൗണിൽ കുടിക്കാതെ ഇരിക്കാനാവില്ല: വീടിനുള്ളിൽ ചാരായം വാറ്റിയ മൂന്നു പ്രതികൾ പിടിയിൽ; ചാരായവും വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു

ക്രൈം ഡെസ്‌ക്

മരങ്ങാട്ടുപള്ളി: കൊറോണ ലോക്ക് ഡൗണിൽ റെഡ് സോണിലായ കോട്ടയത്ത് വ്യാജ വാറ്റും തകൃതി. ചാരായം വാറ്റുന്നവരെ ഓടിച്ചിട്ട് പിടികൂടുകയാണ് എക്‌സൈസും പൊലീസും. ശനിയാഴ്ച മാത്രം കോട്ടയത്ത് മൂന്നിടത്താണ് വാറ്റ് പിടികൂടിയത്. കോട്ടയത്തും, ഇത്തിത്താനത്തും മരങ്ങാട്ടുപള്ളിയിലും വാറ്റ് പിടികൂടി.

മരങ്ങാട്ടുപള്ളിയിൽ വീടിനുള്ളിൽ വാറ്റുകയായിരുന്ന മൂന്നംഗ സംഘത്തെയാണ് പൊലീസ് പിടികൂടിയത്. എരുമേലി ചേനപ്പാട് തോട്ടുങ്കൽ വീട്ടിൽ കൃഷ്ണകുമാർ പി.കെ (35) , കുറിച്ചിത്താനം പാലക്കാട്ടുമല വീട്ടിൽ എസ്.ജയേഷ് (26), രാമപുരം വെള്ളിലാപ്പിള്ളി കണ്ണനാട്ട് താഴത്ത് കെ.എം ജിനീഷ് (32) എന്നിവരെയാണ് പാലാ ഡിവൈ.എസ്.പി ഷാജിമോൻ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരങ്ങാട്ടുപിള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ പാലക്കാട്ടുമല ഭാഗത്ത് ചാരായം വാറ്റുന്നതായി കഴിഞ്ഞ ദിവസം ജില്ലാ പൊലീസ് മേധാവി ജി.ജയദേവിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നു പാലാ ഡിവൈ.എസ്.പി ഷാജിമോൻ ജോസഫിന്റെ മേൽനോട്ടത്തിൽന പൊലീസ് സംഘം പ്രദേശത്ത് നിരീക്ഷണം നടത്തി വരികയായിരുന്നു.

ഇതിനിടെയാണ് മരങ്ങാട്ടുപിളളി പോലീസ് സ്റ്റേഷൻ സ്റ്റേഷൻ ഹൗസ് ഓഫിസർ എസ്.സനോജിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് എത്തിയത്. തുടർന്നു ഇവർ നടത്തിയ തിരച്ചിലിൽ വാറ്റ് ചാരായവും വാഷും പിടിച്ചെടുക്കുകയും എന്നീ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

പാലാ പോലീസ് സ്റ്റേഷൻ എസ്.ഐ കുര്യക്കോസ്, മരങ്ങാട്ടുപിള്ളി പോലീസ് സ്റ്റേഷനിലെ എസ്.ഐ മാരായ ഷാജികുമാർ സി.എസ് , ജെയ്‌മോൻ വി.എം, രാജു എം.വി, ഗ്രേഡ് എ.എസ്.ഐമാരായ മാരായ ജോൺസൺ, സന്തോഷ് കെ.സി, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഉഷ, രാജേഷ് പി.ആർ, സിവിൽ പൊലീസ് ഓഫിസർമാരായ വിഷ്ണുദാസ്,ഷാജി ജോസ്, അഭിലാഷ് കെ.എം എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ പാലാ കോടതിയിൽ ഹാജരാക്കി.