play-sharp-fill
ആളെ കൊല്ലും സ്വകാര്യ ആശുപത്രികളുടെ വിളയാട്ടം തുടരുന്നു: തെള്ളകം മിറ്റേര ആശുപത്രിയിൽ പ്രസവത്തെ തുടർന്നു യുവതി മരിച്ചു; മരിച്ചത് പേരൂർ സ്വദേശിയായ കോട്ടയം ബാറിലെ അഭിഭാഷകന്റെ ഭാര്യ; ചികിത്സാ പിഴവിനെതിരെ പൊലീസിൽ പരാതി നൽകി ബന്ധുക്കൾ

ആളെ കൊല്ലും സ്വകാര്യ ആശുപത്രികളുടെ വിളയാട്ടം തുടരുന്നു: തെള്ളകം മിറ്റേര ആശുപത്രിയിൽ പ്രസവത്തെ തുടർന്നു യുവതി മരിച്ചു; മരിച്ചത് പേരൂർ സ്വദേശിയായ കോട്ടയം ബാറിലെ അഭിഭാഷകന്റെ ഭാര്യ; ചികിത്സാ പിഴവിനെതിരെ പൊലീസിൽ പരാതി നൽകി ബന്ധുക്കൾ

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊറോണക്കാലത്തും രോഗീ പരിചരണത്തിൽ വലിയ വീഴ്ച വരുത്തി സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾ. അമ്മയ്ക്കും കുട്ടിയ്ക്കും വേണ്ടിയുള്ള തെള്ളകത്തെ സ്വകാര്യ ആശുപത്രിയായ മിറ്റേരയിൽ പ്രസവത്തിനിടെയുണ്ടായ പിഴവിനെ തുടർന്നു അഭിഭാഷകന്റെ ഭാര്യ മരിച്ചു.


പ്രസവത്തിന് ശേഷം രക്തം കട്ടപിടിക്കാനുള്ള മരുന്ന് കൃത്യ സമയത്ത് നൽകാത്തതിനെ തുടർന്നു അമിത രക്തസ്രാവമുണ്ടായാണ് യുവതി മരിച്ചത് എന്നു ബന്ധുക്കൾ ആരോപിച്ചു. യുവതിയുടെ മരണത്തിന് കാരണം ചികിത്സാ പിഴവാണ് എന്നാരോപിച്ച് ബന്ധുക്കൾ തെള്ളകത്തെ മിറ്റേര ആശുപത്രിയ്‌ക്കെതിരെ ഏറ്റുമാനൂർ പൊലീസിൽ പരാതി നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ബാറിലെ അഭിഭാഷകനായ പേരൂർ തച്ചനാട്ടേൽ അഡ്വ.ടി.എൻ രാജേഷിന്റെ ഭാര്യ അരീപ്പറമ്പ് ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപിക ജി.എസ് ലക്ഷമി(41)യാണ് ആശുപത്രിയിൽ മരിച്ചത്. പെൺകുട്ടിയ്ക്കു ജന്മം നൽകിയ ശേഷമുണ്ടായ അമിത രക്തസ്രാവത്തെ തുടർന്നാണ് ഇവർ മരിച്ചത്.

മേയ് 11 നായിരുന്നു ലക്ഷ്മിയുടെ പ്രസവത്തിനായി തീയതി നിശ്ചയിച്ചിരുന്നത്. എന്നാൽ, കഴിഞ്ഞ ദിവസം ആശുപത്രിയിൽ ചെക്കപ്പിനായി എത്തിയ ലക്ഷ്മിയെ ബി പി കുറവാണ് എന്ന് ആരോപിച്ച് ആശുപത്രി അധികൃതർ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയായിരുന്നു. ഇതേ തുടർന്നു ലക്ഷ്മിയ്ക്കു വേദന ഉണ്ടാകാനുള്ള മരുന്നു നൽകിയതായി ബന്ധുക്കൾ പറയുന്നു. ഇതേ തുടർന്നു വെള്ളിയാഴ്ച വൈകിട്ട് നാലരയോടെ ലക്ഷ്മി പ്രസവിക്കുകയായിരുന്നു.

തുടർന്നു, ബന്ധുക്കളെ കയറ്റി അമ്മയെയും കുട്ടിയെയും കാണിച്ചു. കുട്ടിയും അമ്മയും സുഖമായി ഇരിക്കുന്നതായി കണ്ട ശേഷമാണ് ബന്ധുക്കൾ മടങ്ങിയത്. എന്നാൽ, ഇതിനു ശേഷം വൈകിട്ട് അഞ്ചരയോടെയാണ് സ്ഥിതിഗതികൾ ഗുരുതരമായതായി ആശുപത്രി അധികൃതർ അറിയിച്ചത്. ലക്ഷ്മിയ്ക്കു അമിത രക്തസ്രാവം ഉണ്ടായതായും സ്ഥിതി ഗുരുതരമാണ് എന്നും മിറ്റേര ആശുപത്രി അധികൃതർ അറിയിച്ചു. തുടർന്നു ആശുപത്രിയിൽ നിന്നും തന്നെ ഇവർ രക്തം നൽകി.

വൈകിട്ട് ഏഴു മണിയോടെ വീണ്ടും എത്തിയ ആശുപത്രി അധികൃതർ രക്തസ്രാവം നിൽക്കുന്നില്ലെന്നും ഇതിനായി മരുന്നു നൽകണമെന്നും അറിയിച്ചു. ഇതിനിടെ ലക്ഷ്മിയ്ക്കു രണ്ടു തവണ ഹൃദയാഘാതമുണ്ടായെന്നും, ഗർഭപാത്രം നീക്കം ചെയ്യുകയാണ് നല്ലതെന്നും ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഗർഭപാത്രം നീക്കം ചെയ്യുകയും ചെയ്തു. ഇതേ തുടർന്നു വീണ്ടും സ്ഥിതി ഗുരുതരമാകുകയായിരുന്നു.

ഗർഭപാത്രം നീക്കം ചെയ്തതോടെ വീണ്ടും അമിത രക്തസ്രാവം ഉണ്ടായി. അമിത രക്തസ്രാവം നിൽക്കുന്നതായി മരുന്നു നൽകണമെന്നും, ഇതിനായി എറണാകുളത്തു നിന്നും മരുന്ന് എത്തിക്കണമെന്നും അറിയിച്ചു. എറണാകുളത്തു നിന്നും ആംബുലൻസിൽ മരുന്ന് കോട്ടയത്ത് എത്തിക്കുന്നുണ്ടെന്നും അറിയിച്ചു. മരുന്നിന്റെ വിവരം അറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ ബന്ധുക്കൾ നടത്തിയ അന്വേഷണത്തിൽ തെള്ളകത്തെ കാരിത്താസ് ആശുപത്രിയിൽ ഈ മരുന്നു ലഭിക്കുമെന്നു കണ്ടെത്തി. ഈ വിവരം ഡോക്ടറെ അറിയിച്ചെങ്കിലും, മരുന്ന് ലഭിച്ചാലും ജീവൻ രക്ഷിക്കാൻ സാധിക്കുമെന്നു തോന്നുന്നില്ലെന്ന് ഡോക്ടർ അറിയിച്ചു. ഇതോടെ രാത്രി 8.45 ന് ലക്ഷ്മി മരിച്ചതായി അറിയിക്കുകയായിരുന്നു.

ലക്ഷ്മിയുടെ മരണത്തിന് കാരണം ഡോക്ടർമാരുടെയും മിറ്റേര ആശുപത്രിയുടെയും ചികിത്സാ പിഴവാണ് എന്നു കാട്ടി ബന്ധുക്കൾ ഏറ്റുമാനൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ, അമിത രക്തസ്രാവമാണ് മരണത്തിന് കാരണമെന്നു മിറ്റേര ആശുപത്രി അധികൃതർ അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി. എസ്.എം.വി ഗ്ലോബൽ സ്‌കൂൾ അറാം ക്ലാസ് വിദ്യാർത്ഥിനി ശ്രീലക്ഷ്മിയാണ് മകൾ. സംസ്‌കാരം ശനിയാഴ്ച വൈകിട്ട് അഞ്ചിനു വീട്ടുവളപ്പിൽ നടക്കും.