play-sharp-fill
തൽസമയം പാട്ടുകാർ..! ഇത് നാട്ടിലെ കിടിലൻ പാട്ടുകാരുടെ കൂട്ടായ്മ; ലോക്ക് ഡൗൺ കാലത്ത് ‘ബോറഡി പാട്ടിന് പോട്ടെയുമായി’ ഡി.വൈ.എഫ്.ഐ കുറ്റിക്കാട് യൂണിറ്റ്

തൽസമയം പാട്ടുകാർ..! ഇത് നാട്ടിലെ കിടിലൻ പാട്ടുകാരുടെ കൂട്ടായ്മ; ലോക്ക് ഡൗൺ കാലത്ത് ‘ബോറഡി പാട്ടിന് പോട്ടെയുമായി’ ഡി.വൈ.എഫ്.ഐ കുറ്റിക്കാട് യൂണിറ്റ്

സ്വന്തം ലേഖകൻ

കോട്ടയം: വി.ഐ.പി പാട്ടുകാരെ വിളിച്ച് പാട്ടുപാടിച്ച് ലോക്ക് ഡൗൺ ആഘോഷമാക്കുന്ന ഫെയ്‌സ്ബുക്ക് പേജുകാരുടെ ശ്രദ്ധയ്ക്ക്..! നിങ്ങളെ തകർക്കാൻ ഒരു കിടിലൻ ഐറ്റം ഇവിടെ അണിയറയിലുണ്ട്. ബോറഡി പാട്ടിന് പോട്ടെ എന്ന ടാഗ് ലൈനുമായി നാട്ടിലെ പാട്ടുകാരുമായി എല്ലാ ദിവസവും രാത്രി ഏട്ടരയ്ക്ക് ഡി.വൈ.എഫ്.ഐ കുറ്റിക്കാട് യൂണിറ്റ് ഫെയ്‌സ്ബുക്കിൽ തൽസമയം ഉണ്ട്. ഇനി ബോറഡി പാട്ടിന് പോട്ടെ. നാട്ടിലുള്ള കലാകാരൻമാർക്ക് ഡിവൈഎഫ്‌ഐ കുറ്റിക്കാട് യൂണിറ്റിന്റെ ഫെയ്‌സ്ബുക്ക് പേജ് വഴി കലാപരിപാടികൾ ലൈവായി അവതരിപ്പിക്കാം.

ഏപ്രിൽ ഒൻപതിനാണ് മൂലവട്ടം, കുറ്റിക്കാട്, ദിവാൻകവ പ്രദേശം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ ഫെയ്‌സ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഫെയ്‌സ്ബുക്ക് പേജിൽ ലൈവ് പാട്ടുമായി എത്തിയത്. വിരസതയ്ക്കു വിരാമമായി, നാട്ടിലെ പാട്ടുകാർ എത്തുന്നു എന്നതായിരുന്നു സന്ദേശം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രദേശത്തെ കലാകാരന്മാരെ കണ്ടെത്തി, ദിവസവും രാത്രി എട്ടരയ്ക്ക് ഫെയ്‌സ്ബുക്കിലൂടെ ലൈവായി കലാപരിപാടികൾ അവതരിപ്പിക്കുകയായിരുന്നു ലക്ഷ്യം. ഇത് വഴി കൃത്യമായി ജനങ്ങളെ കൊറോണ ബോധവത്കരണ സന്ദേശം കൂടി എത്തിക്കുക ലക്ഷ്യമിട്ടിരുന്നു.

ആദ്യ ദിവസം ഫ്‌ളവേഴ്‌സ് ചാനലിന്റെ കോമഡി ഉത്സവം ഫെയിമും നാട്ടിലെ നന്മയുള്ള കലാകാരനുമായ മനു തിരുമംഗലം ആണ് പാട്ട് പാടിയത്. എല്ലാ വർഷവും നാട്ടിലെ വിവിധ പരിപാടികളിൽ മനു ഗാനമേള അടക്കം അവതരിപ്പിക്കുന്നതാണ് എന്നു ഡിവൈ.എഫ്.ഐ ഭാരവാഹികൾ പറഞ്ഞു. തുടർന്നു ഗായകൻ അഭിരാജ്, പ്രമുഖ ഗാനമേള ട്രൂപ്പുകൾക്കു വേണ്ടി പാടിയിട്ടുള്ള പത്തനംതിട്ട സ്വദേശി അനീഷ് പന്തക്കാൻ, ഗാനമേളയിൽ അടക്കം പാടി നാട്ടുകാരുടെ മനസ് കീഴടക്കിയ പാട്ടുകാരായ ദമ്പതിമാരായ ജീവനും നയനയും എന്നിവർ പാട്ടുപാടി ലൈവിൽ രംഗത്ത് എത്തി.

ഇനി ലോക്ക് ഡൗൺ അവസാനിക്കും വരെ വിദേശത്തും സ്വദേശത്തുമുള്ള നാട്ടിലെ കലാകാരൻമാർക്ക് ഡിവൈഎഫ്‌ഐ കുറ്റാക്കാട് യൂണിറ്റിന്റെ ഫെയ്‌സ്ബുക്ക് പേജ് വഴി ലൈവായി കലാപരിപാടികൾ അവതരിപ്പിക്കാൻ അവസരം ലഭിക്കും.