play-sharp-fill
മീനടത്ത് കൊറോണ ബാധ സ്ഥിരീകരിച്ചെന്ന് വ്യാജ സന്ദേശം: ആതുര സേവനത്തിന് അവാർഡ് നേടിയ നിസാർ പാമ്പാടി കൊറോണയുടെ പേരിൽ വ്യാജ സന്ദേശം പ്രചരിപ്പിച്ചതിന് അറസ്റ്റിൽ; വ്യാജ സന്ദേശം ഷെയർ ചെയ്ത നൂറിലേറെ ആളുകൾ നിരീക്ഷണത്തിൽ

മീനടത്ത് കൊറോണ ബാധ സ്ഥിരീകരിച്ചെന്ന് വ്യാജ സന്ദേശം: ആതുര സേവനത്തിന് അവാർഡ് നേടിയ നിസാർ പാമ്പാടി കൊറോണയുടെ പേരിൽ വ്യാജ സന്ദേശം പ്രചരിപ്പിച്ചതിന് അറസ്റ്റിൽ; വ്യാജ സന്ദേശം ഷെയർ ചെയ്ത നൂറിലേറെ ആളുകൾ നിരീക്ഷണത്തിൽ

  1. തേർഡ് ഐ ബ്യൂറോ

കോട്ടയം: മീനടത്ത് കൊറോണ ബാധ സ്ഥിരീകരിച്ചതായി വ്യാജ സന്ദേശം പ്രചരിപ്പിച്ച കേസിൽ ആതുരസേവനത്തിന് അവാർഡ് നേടിയ നിസാർ പാമ്പാടി അറസ്റ്റിൽ. പാമ്പാടി വെള്ളൂർ കുളത്തുംകുഴിയിൽ നിസാറിനെ(45)യാണ് പാമ്പാടി സ്റ്റേഷൻ ഹൗസ് ഓഫിസർ യു.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. വ്യാഴാഴച രാവിലെ മുതലാണ് സാമൂഹ്യ മാധ്യമങ്ങൾ വഴി വ്യാജ പ്രചാരണം നടത്തിയത്.

മീനടത്ത് കൊറോണ ബാധ സ്ഥിരീകരിച്ചെന്നും, ആരോഗ്യ വകുപ്പ് വിവരം പുറത്തുവിടാതിരിക്കുകയായിരുന്നുവെന്നുമാണ് സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നത്. എന്നാൽ, ഓഡിയോ സന്ദേശത്തിന്റെ അധികാരികതയിൽ സംശയം തോന്നിയ തേർഡ് ഐ ന്യൂസ് ലൈവ് വിവരം ജില്ലാ കളക്ടറെയും ജില്ലാ മെഡിക്കൽ ഓഫിസറെയും എഡിഎമ്മിനെയും അറിയിക്കുകയായിരുന്നു. തുടർന്നാണ്, ആരോഗ്യ വകുപ്പ് പരിശോധന നടത്തി സന്ദേശം വ്യാജമാണ് എന്നു സ്ഥിരീകരിച്ചത്.

തുടർന്നു ആരോഗ്യ വകുപ്പ് അധികൃതർ പാമ്പാടി പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നാണ് പൊലീസ് അന്വേഷണം നടത്തി, സന്ദേശത്തിന്റെ ഉറവിടം കണ്ടെത്തിയത്. പാമ്പാടിയിലെ മികച്ച പാലിയേറ്റീവ് കെയർ പ്രവർത്തകനും, സന്നദ്ധ പ്രവർത്തകനുമായ  നിസാറിന്റെ ശബ്ദത്തിലാണ് സന്ദേശം പ്രചരിപ്പിക്കുന്നതെന്നു പൊലീസ് കണ്ടെത്തി. തുടർന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. പൊലീസ് ചോദ്യം ചെയ്തതോടെ താൻ സാമൂഹ്യ ബോധം സൃഷ്ടിക്കുന്നതിനായി മൊബൈൽ സ്ഥാപന ഉടമകൾക്കു മാത്രമായി മുന്നറിയിപ്പു നൽകുന്നതിനു വേണ്ടിയാണ് ഇത്തരത്തിൽ ഒരു സന്ദേശം നൽകിയതെന്ന വിശദീകരണമാണ് നിസാർ നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതേ തുടർന്നു നിസാറിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. തുടർന്നു ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. തുടർന്നു, ഇയാളെ  ജാമ്യത്തിൽ വിട്ടയച്ചു. വ്യാജ സന്ദേശം ഇപ്പോഴും സാമൂഹ്യ മാധ്യമങ്ങൾ വഴി ഷെയർ ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇനിയും സന്ദേശം ഷെയർ ചെയ്യുന്നവരെ കണ്ടെത്തുന്നതിനും നടപടിയെടുക്കുന്നതിനുമാണ് പൊലീസ് ആലോചിക്കുന്നത്. സൈബർ സെൽ ഇതിനായി ജില്ലയിലെ നൂറുകണക്കിന് വാട്‌സ്അപ്പ് അക്കൗണ്ടുകൾ നിരീക്ഷിക്കുന്നുണ്ട്.