കൊറോണ വൈറസ് : പുനലൂർ ടൗണിലെ ബേക്കറി സന്ദർശിച്ചവർ അടിയന്തരമായി ബന്ധപ്പെടണം: ബേക്കറിയിലെ രണ്ടുപേർ ഉൾപ്പെടെ ആകെ 12 പേർ ഇപ്പോൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ
സ്വന്തം ലേഖകൻ
കൊല്ലം: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പട്ട് കൊല്ലത്തെ രണ്ട് ബേക്കറി സന്ദർശിച്ചവർ അടിയന്തരമായി ബന്ധപ്പെടണമെന്ന് കൊല്ലം ഡിഎംഒ. പുനലൂർ ടൗണിലെ കൃഷ്ണൻ കോവിലിന് സമീപം പ്രവർത്തിക്കുന്ന ഇംപീരിയൽ കിച്ചൺ, ഇംപീരിയിൽ ബേക്കറി എന്നീ സ്ഥാപനങ്ങളിൽ മാർച്ച് രണ്ടിന് വൈകിട്ട് 3.30 നും 4.30 നും ഇടയിൽ സന്ദർശനം നടത്തിയവർ അടിയന്തരമായി പുനലൂർ താലൂക്ക് ആശുപത്രി സൂപ്രണ്ടുമായി ബന്ധപ്പെടണം.
ബേക്കറിയിലെ രണ്ടുപേർ ഉൾപ്പെടെ ആകെ 12 പേർ ഇപ്പോൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ബന്ധപ്പെടാനുള്ള ഫോൺ നമ്പർ: 9447051097 അതേസമയം, കൊവിഡ് 19 സ്ഥിരീകരിച്ച രണ്ട് പേർ സഞ്ചരിച്ച റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. ഇറ്റലിയിൽ നിന്ന് എത്തിയ മൂന്ന് പേരെ വിമാനത്താവളത്തിൽ സ്വീകരിക്കാൻ പോയ അടുത്ത ബന്ധുക്കൾക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഇവർ സഞ്ചരിച്ച വഴികളും ചെലവഴിച്ച സമയവും അടക്കം വിശദമായ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം ജില്ലയിൽ കൊറോണ സ്ഥിരീകരിച്ച രണ്ട് വ്യക്തികൾ 2020 ഫെബ്രുവരി 29 മുതൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച മാർച്ച് 8 വരെ ഉള്ള ദിവസങ്ങളിൽ യാത്ര ചെയ്തിട്ടുള്ള പൊതു സ്ഥലങ്ങൾ അവിടെ അവർ ചിലവഴിച്ച സമയം എന്നിവയാണ് ഈ ഫ്ളോ ചാർട്ടിൽ വിവരിക്കുന്നത്.