play-sharp-fill
തിരുവനന്തപുരത്ത് പക്ഷികൾ കൂട്ടതോടെ ചത്ത സംഭവം: പക്ഷിപ്പനിയല്ലെന്ന് സ്ഥിരീകരണം

തിരുവനന്തപുരത്ത് പക്ഷികൾ കൂട്ടതോടെ ചത്ത സംഭവം: പക്ഷിപ്പനിയല്ലെന്ന് സ്ഥിരീകരണം

സ്വന്തം ലേഖകൻ

തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിൽ പക്ഷികൾ കൂട്ടത്തോടെ ചത്തതിന്റെ കാരണം പക്ഷിപ്പനിയല്ലെന്ന് സ്ഥിരീകരണം. പാലോട് പരിശോധന കേന്ദ്രത്തിക്ക് അയച്ച സാമ്പിളുകൾ നെഗറ്റീവ് എന്ന് വ്യക്തമായി.തുടർന്നാണ് കഠിനമായ ചൂടാണ് പക്ഷികൾ ചത്തുവീഴാൻ കാരണമായതെന്ന് ജില്ലാ വെറ്റിനറി ഓഫീസർ പ്രേം ജെയിൻ അറിയിച്ചു. ചൂട് രണ്ട് മാസം കൂടി തുടരാൻ സാധ്യതയുള്ളതിനാൽ മൃഗങ്ങളുടെ സംരക്ഷണം ഉറപ്പാക്കും.

 

എം എൽ എ ഹോസ്റ്റൽ, പെരുംകുഴി, കാരോട് എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം പക്ഷികൾ ചത്ത നിലയിൽ കണ്ടെത്തിയത്. പക്ഷികൾ കൂട്ടത്തോടെ ചത്തത് നാട്ടുകാരാണ് മൃഗ സംരക്ഷണ വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. ഇതോടെ പക്ഷിപ്പനിയാണെന്ന സംശയവും ഉടലെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ജില്ലയിൽ ജാഗ്രത തുടരാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി ചെക്ക്‌പോസ്റ്റുകൾ കേന്ദ്രികരിച്ച് നടപടികൾ സ്വീകരിക്കുന്നുണ്ട്.പക്ഷികളെ കൊണ്ട് വരുന്ന വാഹങ്ങളിൽ അണുനാശിനി പ്രയോഗിക്കുന്നതിനൊപ്പം പരിശോധന കർശനമായി തുടരാനും നിർദേശം നൽകി.