പാലാരിവട്ടം പാലം അഴിമതി: പെരും കള്ളൻ ഇബ്രാഹിംകുഞ്ഞിനെ രക്ഷിക്കാൻ ശ്രമിച്ച ഡിവൈഎസ്പിയ്ക്കും സിഐയ്ക്കും സസ്‌പെൻഷൻ
സ്വന്തം ലേഖകൻ
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസ് അട്ടിമറിക്കാൻ ശ്രമിം നടത്തിയതിന് രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. കേസിൽ മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ രക്ഷിക്കാൻ ശ്രമിച്ചതിന് മുൻ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ആർ അശോക് കുമാറിനെയും ഫോർട്ട് സിഐ കെ കെ ഷെറിയെയുമാണ് സസ്പെന്റ് ചെയ്തത്. ഇവർക്കെതിരെ വിജിലൻസ് അന്വേഷണത്തിനും ഉത്തരവ് ഇറക്കി.
പാലാരിവട്ടം പാലം അഴിമതി അന്വേഷിച്ച ആദ്യ സംഘത്തിലെ അന്വേഷണ മേൽനോട്ടം എറണാകുളം വിജിലൻസ് യൂണിറ്റിലെ ഡിവൈഎസ്പി ആർ അശോക് കുമാറിനായിരുന്നു. കേസിന്റെ ആരംഭം മുതലേ ഇബ്രാഹിംകുഞ്ഞിനെ സഹായിക്കുന്ന നിലപാടാണ് ഡിവൈഎസ്പി സ്വീകരിച്ചതെന്ന ആക്ഷേപം അന്വേഷണ സംഘത്തിലുള്ളവരുടെ ഇടയിൽ തന്നെ ഉണ്ടായിരുന്നു. ഇബ്രാഹിംകുഞ്ഞിനെതിരെ തെളിവുകൾ ശേഖരിക്കുന്നതിലും വിവരങ്ങൾ ഹൈക്കോടതിയിൽ അഭിഭാഷകരുമായി പങ്ക് വയ്ക്കുന്നതിലും വീഴ്ച വരുത്തിയതോടെ ഇന്റലിജൻസാണ് അന്വേഷണം നടത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതോടെ, ഇബ്രാഹിംകുഞ്ഞിന്റെ ഇടനിലക്കാരുമായി ഡിവൈഎസ്പി അശോക് കുമാർ നിരന്തരം ബന്ധപ്പെടുന്നതായി കണ്ടെത്തി. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിലെ സിഐ കെ കെ ഷെറി ശ്രമിക്കുന്നതായും റിപ്പോർട്ടുണ്ടായിരുന്നു. ഇതേ തുടർന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന അശോക് കുമാറിനെ മാറ്റിയത്.
തുടർന്ന് പകരം അന്വേഷണചുമതല തിരുവനന്തപുരം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റിലെ ഡിവൈഎസ്പി ശ്യാം കുമാറിന് നൽകി. വിജിലൻസ് ഡയറക്ടറുടെ നിർദ്ദേശ പ്രകാരം കോഴിക്കോട് വിജിലൻസ് യൂണിറ്റ് എസ്പി ശശിധരൻ നടത്തിയ രഹസ്യ അന്വേഷണത്തിൽ ഉദ്യോഗസ്ഥർ പ്രതികളിൽ നിന്നും പണം സ്വീകരിച്ചതായി സംശിക്കുന്നതായും റിപ്പോർട്ട് നൽകി. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷനും, വിജിലൻസ് അന്വേഷണത്തിനും ആഭ്യന്തര സെക്രട്ടറി ഉത്തരവ് ഇറക്കിയത്.