കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ കോടതി നടപടികൾക്കും നിയന്ത്രണം ; പ്രതികളെ കോടതിയിൽ ഹാജരാക്കേണ്ടന്ന് നിർദ്ദേശം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിലെ കോടതി നടപടികളിലും നിയന്ത്രണം ഏർപ്പെടുത്തി. ഇതോടൊപ്പം അത്യാവശ്യ കേസുകൾ മാത്രം പരിഗണിച്ചാൽ മതിയെന്ന് ജില്ലാ ജഡ്ജി നിർദ്ദേശം നൽകിയിട്ടുണ്ട് .
കൂടാതെ പ്രതികളെ ഹാജരാക്കേണ്ടന്ന് ജയിൽ അധികൃതർക്ക് നിർദ്ദേശവും നൽകി.അതാവശ്യ നടപടികൾ വീഡിയോ കോൺഫറൻസ് വഴിയാക്കാനാണ് തീരുമാനം. കൊറോണ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ സംസ്ഥാനം കനത്ത ജാഗ്രതയിലാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ,സിനിമാ തിയേറ്ററുകൾ, തുടങ്ങിയിടങ്ങളിലെല്ലാം നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുടെ പരീക്ഷകൾ പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. മദ്രസകളടക്കം സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകുകയും ചെയ്തിട്ടുണ്ട്. സർക്കാർ പൊതുപരിപാടികളും ചടങ്ങുകളും മാറ്റിവെക്കും.