യുവനടിയെ പീഡിപ്പിച്ച സംഭവം : താരങ്ങളായ സിദ്ദിഖ്,ബിന്ദു പണിക്കർ എന്നിവരെ വിസ്തരിക്കുന്നത് മാറ്റി ; നടപടി പ്രോസിക്യൂട്ടർ ഹാജരാകാത്തതിനെ തുടർന്ന്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: യുവനടിയെ ആക്രമിച്ച കേസിൽ ചലചിത്ര താരങ്ങളായ സിദ്ദിഖ്, നടി ബിന്ദു പണിക്കർ എന്നിവരെ വിസ്തരിക്കുന്നത് മാറ്റിവെച്ചു. നടപടി പ്രോസിക്യൂട്ടർ ഹാജരാകാത്തതിനെ തുടർന്നാണ് വിസ്താരം മാറ്റിയത്. നടി ബിന്ദു പണിക്കരെ തിങ്കളാഴ്ച വിസ്തരിക്കും, എന്നാൽ സിദ്ദിഖിനെ വിസ്തരിക്കുന്ന തീയതി പിന്നീട് അറിയിക്കുമെന്നും കോടതി അറിയിച്ചു.

കഴിഞ്ഞ ദിവസം ഭാമയെ വിസ്തരിക്കുന്നതും മാറ്റിവെച്ചിരുന്നു. മൊഴി നൽകാനായി ഭാമ രാവിലെ കൊച്ചിയിലെ കോടതിയിൽ എത്തിയിരുന്നെങ്കിലും പ്രോസിക്യൂഷൻ അസൗകര്യം അറിയിച്ചതിനെ തുടർന്നാണ് വിസ്താരം മാറ്റിയത്. മാർച്ച് പതിമൂന്നാം തീയതിയിലേക്കാണ് ഭാമയുടെ വിസ്താരം മാറ്റിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസിലെ പ്രോസിക്യൂഷൻ സാക്ഷിയായിരുന്ന ‘അമ്മ’യുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു കഴിഞ്ഞ ദിവസം നടന്ന വിസ്താരത്തിനിടെ കൂറുമാറിയിരുന്നു. പൊലീസിന് നൽകിയ മൊഴിയിൽ നിന്നാണ് ഇടവേള ബാബു പിൻമാറി. സാക്ഷി കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന പോസിക്യൂഷൻ ആവശ്യം വിചാരണ കോടതി അംഗീകരിക്കുകയായിരുന്നു.